കോട്ടയം: വാരിശേരിയില്‍ റോഡിലേക്ക് മരംവീണു. ചാലുകുന്ന്-ചുങ്കം റോഡില്‍ ഒരുമണിക്കൂര്‍ ഗതാഗതം സ്തംഭിച്ചു. വാരിശേരി പമ്പിന് എതിര്‍വശത്തെ പ്ളാംമൂട്ടില്‍ ആച്ചിയമ്മയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ മരം റോഡിലേക്ക് വീഴുകയായിരുന്നു. ശനിയാഴ്ച വൈകുന്നേരം 5.30ന് കനത്ത കാറ്റിലും മഴയിലുമാണ് മരം നിലംപൊത്തിയത്. വാഹനസഞ്ചാരം ഏറെയുള്ള റോഡില്‍ അപകടം ഒഴിവായത് തലനാരിഴക്കാണ്. നാട്ടുകാര്‍ വിവരമറിയിച്ചതിനത്തെുടര്‍ന്ന് അഗ്നിശമസേനയത്തെി യന്ത്രം ഉപയോഗിച്ച് മരംമുറിച്ചുമാറ്റിയാണ് ഗതാഗതം പുന$സ്ഥാപിച്ചത്. അഗ്നിശമനസേന അസി. സ്റ്റേഷന്‍ ഓഫിസര്‍ ജയകുമാര്‍, ഫയര്‍മാന്‍മാരായ ജയദേവന്‍, ജയ്മോന്‍ മാത്യു, പി.എസ്. അരുണ്‍, അനില്‍കുമാര്‍, രാധാകൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി. എം.സി റോഡില്‍ പണി നടക്കുന്നതിനാല്‍ കോട്ടയം മുതല്‍ ഗാന്ധിനഗര്‍ വരെ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനാല്‍ ഏറ്റുമാനൂര്‍, മെഡിക്കല്‍ കോളജ് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ചാലുകുന്ന്-ചുങ്കം റോഡുവഴിയാണ് വഴിതിരിച്ചുവിട്ടത്. കെ.എസ്.ആര്‍.ടി.സി-സ്വകാര്യ ബസുകളും മെഡിക്കല്‍ കോളജിലേക്ക് പോയ ആംബുലന്‍സ് അടക്കമുള്ള വാഹനങ്ങളും വഴിയില്‍ കുടുങ്ങിയിരുന്നു. റോഡില്‍ വാഹനങ്ങളുടെ നീണ്ടനിര പ്രത്യക്ഷമായതോടെ ഗതാഗതം നിയന്ത്രിക്കാന്‍ ട്രാഫിക് പൊലീസും സ്ഥലത്തത്തെിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.