‘സുവര്‍ണം-2015’ സാംസ്കാരികോത്സവത്തിന് നിറപ്പകിട്ടാര്‍ന്ന തുടക്കം

കോട്ടയം: സാംസ്കാരിക വകുപ്പ് സംഘടിപ്പിക്കുന്ന ‘സുവര്‍ണം-2015’ സാംസ്കാരികോത്സവത്തിന് നിറപ്പകിട്ടാര്‍ന്ന തുടക്കം. ഇനി നാലുദിനങ്ങളിലായി കോട്ടയം നഗരത്തില്‍ വിവിധ കലാപ്രകടനങ്ങള്‍ അരങ്ങേറും. മേളചക്രവര്‍ത്തി പെരുവനം കുട്ടന്‍ മാരാരുടെ പഞ്ചാരിമേളത്തോടെയാണ് കോട്ടയം തിരുനക്കര മൈതാനത്ത് സുവര്‍ണത്തിന് വേദി ഉണര്‍ന്നത്. തിരുവിഴ ജയശങ്കര്‍, കോട്ടയം വീരമണി, മാതംഗി സത്യമൂര്‍ത്തി, ആലപ്പി രങ്കനാഥ് തുടങ്ങിയ പ്രമുഖര്‍ അണിനിരന്ന സ്വാഗതസങ്കീര്‍ത്തനത്തിനുശേഷം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സാംസ്കാരികോത്സവം ഉദ്ഘാടനം ചെയ്തു. മന്ത്രിമാരായ കെ.സി. ജോസഫ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, എം.എല്‍.എമാരായ സി.എഫ്. തോമസ്, എന്‍. ജയരാജ്, മോന്‍സ് ജോസഫ്, സാംസ്കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്, കേരളസാഹിത്യ അക്കാദമി പ്രസിഡന്‍റ് പെരുമ്പടവം ശ്രീധരന്‍, കേരള ലളിതകലാ അക്കാദമി ചെയര്‍മാന്‍ പ്രഫ. കാട്ടൂര്‍ നാരായണപിള്ള, അസി. കലക്ടര്‍ ദിവ്യ എസ്. അയ്യര്‍, കെ.എ. ഫ്രാന്‍സിസ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.