കോട്ടയം: എം.ജി സര്‍വകലാശാലയുടെ കീഴിലുള്ള കോളജുകളില്‍ ചൊവ്വാഴ്ച നടന്ന യൂനിയന്‍ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ മികച്ച വിജയം നേടിയതായി എസ്.എഫ്.ഐ അവകാശപ്പെട്ടു. സംഘടനാ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് നടന്ന ജില്ലയിലെ 22 കോളജുകളില്‍ ഭൂരിപക്ഷം ഇടത്തും വിജയിച്ചതായി ഇവര്‍ അറിയിച്ചു. സര്‍വകലാശാല കൗണ്‍സിലര്‍ സീറ്റുകളില്‍ 35 എണ്ണത്തില്‍ 29ഉം സ്വന്തമാക്കിയതായും എസ്.എഫ്.ഐ നേതാക്കള്‍ പറഞ്ഞു. അതേസമയം, ജില്ലയില്‍ മികച്ച നേട്ടമുണ്ടാക്കാനായെന്ന് കെ.എസ്.യു ജില്ലാ നേതൃത്വം അവകാശപ്പെട്ടു. മൂന്നു കോളജ് യൂനിയനുകള്‍ എസ്.എഫ്.ഐയില്‍നിന്ന് പിടിച്ചെടുത്തതായും ഇവര്‍ പറഞ്ഞു. ചങ്ങനാശേരി എന്‍.എസ.്എസ് കോളജ് എ.ബി.വി.പിക്ക് നഷ്ടമായപ്പോള്‍ കുമരകം എസ്.എന്‍ കോളജില്‍ എസ്.എഫ്.ഐ പ്രതിനിധികള്‍ എതിരില്ലാതെ വിജയിച്ചു. ചാന്നാനിക്കാട് എസ്.എന്‍ കോളജില്‍17 ക്ളാസ് പ്രതിനിധികളെ എസ്.എഫ്.ഐ വിജയിപ്പിച്ചു. കാഞ്ഞിരപ്പള്ളി ഐ.എച്ച്.ആര്‍.ഡി ബി.എഡ് സെന്‍റര്‍, മേലുകാവ് ഹെന്‍ട്രി ബേക്കര്‍ കോളജ്, വാഴൂര്‍ എന്‍.എസ്.എസ് കോളജ്, ചങ്ങനാശേരി എന്‍.എസ്.എസ് കോളജ്, നാട്ടകം ഗവ. കോളജ്, കോട്ടയം സി.എം.എസ് കോളജ്, ബസേലിയോസ് കോളജ്, പുതുപ്പള്ളി ഐ.എച്ച്.ആര്‍.ഡി കോളജ്, മാന്നാനം കെ.ഇ.കോളജ്, ഗാന്ധിനഗര്‍ എസ്.എം.ഇ, സ്റ്റാസ് പുല്ലരിക്കുന്ന്, എം.ജി സര്‍വകലാശാല കാമ്പസ്, സ്കൂള്‍ ഓഫ് ഇന്ത്യന്‍ ലീഗല്‍ തോട്ട്, കടുത്തുരുത്തി ഐ.എച്ച്.ആര്‍.ഡി കോളജ്, കീഴൂര്‍ ഡി.ബി കോളജ്, തലയോലപ്പറമ്പ് ഡി.ബി കോളജ്, വൈക്കം കൊതവറ സെന്‍റ് സേവേഴ്യസ് കോളജ് എന്നിവിടങ്ങളില്‍ വിജയിച്ചതായി എസ്.എഫ്.ഐ അറിയിച്ചു. ചങ്ങനാശേരി എന്‍.എസ്.എസ് കോളജ് എ.ബി.വി.പിയില്‍നിന്നും പുല്ലരിക്കുന്ന് സ്റ്റാസ് കെ.എസ്.യുവില്‍നിന്നും തിരിച്ചുപിടിക്കുകയായിരുന്നുവെന്ന് ഇവര്‍ പറഞ്ഞു. ചാന്നാനിക്കാട് എസ്.എന്‍ കോളജില്‍ 22 ക്ളാസ് പ്രതിനിധികളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ 17 പേര്‍ എസ്.എഫ്.ഐയില്‍നിന്ന് വിജയിച്ചതായി ജില്ലാ പ്രസിഡന്‍റ്് ജയ്ക് സി. തോമസ്, സെക്രട്ടറി ടി.എസ്. ശരത് എന്നിവര്‍ പറഞ്ഞു. എസ്.എം.ഇ പുതുപ്പള്ളി, എസ്.ഡി. കാഞ്ഞിരപ്പള്ളി, എസ്.എം.ഇ ചെറുവാണ്ടൂര്‍ ,പി.ജി.എം. കങ്ങഴ, എം.എ. രാമപുരം, ബിഷപ് സ്പീച്ച്ലി പള്ളം, ബി.വി.എം ചേര്‍പ്പുങ്കല്‍, കെ.ജി. പാമ്പാടി, എസ്.ടി.എ.എസ് പുല്ലരിക്കുന്ന്, എം.ഇ.എസ് ഈരാറ്റുപേട്ട, സെന്‍റ് ജോര്‍ജ് അരുവിത്തുറ തുടങ്ങിയ യൂനിയനുകള്‍ സ്വന്തമാക്കിയതായി കെ.എസ്.യു അറിയിച്ചു. ഐ.എച്ച്.ആര്‍.ഡി പുതുപ്പള്ളി, എം.ഇ.എസ് കോട്ടയം, സെന്‍റ് മേരീസ് മണര്‍കാട്, സ്കൂള്‍ ഓഫ് ലീഗല്‍ തോട്ട് തുടങ്ങിയ കാമ്പസുകളില്‍ നേട്ടമുണ്ടാക്കിയതായും ബി.എഡ് സെന്‍ററുകള്‍ ഉള്‍പ്പെടെ 39 കൗണ്‍സിലര്‍മാരെ വിജയിപ്പിക്കാനായതായും ഇവര്‍ പറഞ്ഞു. പ്രാദേശിക അവധികളുടെയും കോടതി ഉത്തരവുകളുടെയും പേര് പറഞ്ഞ് പല പ്രമുഖ സ്വകാര്യ മാനേജ്മെന്‍റ് കോളജുകളിലും തെരഞ്ഞെടുപ്പ് നടന്നില്ളെന്നും വിദ്യാര്‍ഥികളുടെ ഭരണഘടന അവകാശങ്ങള്‍ നിഷേധിക്കുന്ന ഇത്തരം കോളജുകളെ സര്‍ക്കാറും സര്‍വകലാശാലയും കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് കെ.എസ്.യു ജില്ലാപ്രസിഡന്‍റ് ജോബിന്‍ ജേക്കബ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.