കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിലെ ഐ.എച്ച്.ആര്‍.ഡി കോളജിന് പ്രവര്‍ത്തിക്കാനാവശ്യമായ അടിസ്ഥാന സൗകര്യങ്ങളില്ളെന്ന് എം.ജി സര്‍വകലാശാല സമിതി. കഴിഞ്ഞ ദിവസം കോളജിന് നല്‍കിയ കത്തിലാണ് യൂനിവേഴ്സിറ്റി ഇക്കാര്യം അറിയിച്ചത്. കോളജ് അനുയോജ്യമായ സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കുകയോ സ്വന്തമായി സൗകര്യം കണ്ടത്തെുകയോ ചെയ്യണമെന്ന് സമിതി നിര്‍ദേശിച്ചു. ഐ.എച്ച്.ആര്‍.ഡി കോളജിന്‍െറ ഓഫിസും ഏതാനും ക്ളാസ് മുറികളും പേട്ട ഗവ. ഹൈസ്കൂളിലെ പഴയ കെട്ടിടങ്ങളിലും ബാക്കി ക്ളാസ് മുറികള്‍ ഒരു കിലോമീറ്റര്‍ അകലെ സര്‍വിസ് കോഓപറേറ്റിവ് ബാങ്കിന്‍െറ കെട്ടിടത്തിലുമാണ്. ഇത് അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഒരുപോലെ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. ഇരു സ്ഥലങ്ങളിലെയും കുട്ടികള്‍ക്ക് തങ്ങളുടെ പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കുതിനുള്ള അടിസ്ഥാനസൗകര്യം പോലുമില്ലാത്ത സ്ഥിതിയാണ്. ലാബ് ഉള്‍പ്പെടെയുള്ള സൗകര്യം പേട്ട സ്കൂളിലെ കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. പഞ്ചായത്ത് സ്ഥലം കണ്ടത്തെി നല്‍കിയാല്‍ കെട്ടിടം പണിയുന്നതിനുള്ള തുക ബജറ്റില്‍ അനുവദിച്ചിട്ടുണ്ട്. എന്നാല്‍, സ്ഥലം കണ്ടത്തൊന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. പേട്ട സ്കൂളിന്‍െറ സ്ഥലത്തോടനുബന്ധിച്ചുള്ള സ്റ്റേഡിയത്തിന്‍െറ ഒരു ഭാഗത്ത് കെട്ടിടം പണിയുന്നതിനുള്ള നീക്കം നടത്തിയെങ്കിലും പി.ടി.എ ഇതിന് എതിരെ രംഗത്തുവന്നതോടെ ഈ നീക്കവും പാതിവഴിയില്‍ നിലച്ചു. കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി കോളജ് നിലനിര്‍ത്താന്‍ ഒരു നടപടിയും സ്വീകരിച്ചതുമില്ല. പുതിയ ഭരണസമിതി കോളജിന് കെട്ടിടം പണിയുന്നതിനായി സ്ഥലം കണ്ടത്തെി നല്‍കിയില്ളെങ്കില്‍ മറ്റൊരു ഗവ. സ്ഥാപനം കൂടി കാഞ്ഞിരപ്പള്ളിക്ക് നഷ്ടപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.