ജയിലില്‍ അടച്ചാല്‍ ഇരട്ടിമധുരം; പ്രസംഗിച്ചതിന്‍െറ പേരില്‍ ഒളിച്ചോടില്ളെന്ന് വെള്ളാപ്പള്ളി

വൈക്കം: സമത്വമുന്നേറ്റ യാത്രയുടെ ജാഥാ ക്യാപ്റ്റനെ ജയിലിലടച്ചാല്‍ ഇരട്ടി മധുരമാണെന്നും പ്രസംഗിച്ചതിന്‍െറ പേരില്‍ ഒളിച്ചോടില്ളെന്നും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. വൈക്കം ആശ്രമം ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ സമത്വമുന്നേറ്റ യാത്രക്ക് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തില്‍ രണ്ടുതരം നീതിയാണ് നടക്കുന്നത്. സംഘടിത സമുദായത്തിന് ഒരുനീതിയും അസംഘടിതര്‍ക്ക് മറ്റൊരുനീതിയും. യാത്ര തിരുവനന്തപുരത്ത് എത്തുന്നതിന് മുമ്പ് അറസ്റ്റ് ചെയ്താല്‍ അതുമായി സഹകരിക്കും. ജാമ്യമെടുക്കില്ല. അറസ്റ്റ് ചെയ്താല്‍ മറ്റൊരാള്‍ ജാഥ നയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നൂറുകണക്കിനാളുകള്‍ കൊല്ലപ്പെട്ട മുംബൈ സ്ഫോടനത്തില്‍ മരിച്ചവരെപ്പറ്റി ആരും ഒന്നും പറയുന്നില്ല. സംഭവത്തില്‍ പ്രതിയായ യാക്കൂബ് മേമനെ തൂക്കിലേറ്റിയത് മുസ്ലിമായതിനാലാണെന്ന് പരാമര്‍ശിച്ച സി.പി.എം നേതാവ് പ്രകാശ് കാരാട്ടിനെതിരെയും വിവാദപ്രസംഗം നടത്തിയതിന് മഅ്ദനിക്കെതിരെയും കേസെടുത്തില്ല. വി.എസ്. അച്യുതാനന്ദന്‍ കേസ് കൊടുക്കുന്നയാളാണ്. ആര്‍. ബാലകൃഷ്ണപിള്ളക്കെതിരെ നല്‍കിയ കേസ് മാത്രമേ വിജയിച്ചുള്ളൂ. അന്ന് എതിര്‍പക്ഷത്തുണ്ടായിരുന്ന ബാലകൃഷ്ണപിള്ളയും ഇപ്പോള്‍ കൂട്ടിനുണ്ട്. അധികാരം പങ്കിടുമ്പോള്‍ എല്ലാവര്‍ക്കും ആനുകൂല്യം ലഭിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തണം. അപകടങ്ങളിലും ദുരന്തങ്ങളിലും ജീവന്‍ നഷ്ടപ്പെടുന്നവര്‍ക്ക് നല്‍കുന്ന സഹായങ്ങളില്‍ വ്യക്തമായ മാനദണ്ഡം വേണം. ഹിന്ദുക്കള്‍ ഇവിടെ ജന്തുക്കളായി മാറി. അവരെ സംരക്ഷിക്കാന്‍ ആവശ്യമായ നിയമമില്ളെന്നത് സാമൂഹിക സത്യമാണ്. ഇത് പറഞ്ഞാല്‍ ജാതിയായി. കക്കുന്ന ഭരണമാണ് കേരളത്തില്‍ നടക്കുന്നത്. ക്രിസ്ത്യന്‍, മുസ്ലിം സമുദായങ്ങള്‍ നടത്തുന്ന യോഗത്തില്‍ ആരും പങ്കെടുക്കരുതെന്ന് പറയാന്‍ രാഷ്ട്രീയക്കാര്‍ക്ക് ആര്‍ജവം ഉണ്ടോയെന്നും വെള്ളാപ്പള്ളി ചോദിച്ചു. സമത്വമുന്നേറ്റ യാത്ര ജനറല്‍ കണ്‍വീനര്‍ എ.ജി. തങ്കപ്പന്‍ അധ്യക്ഷത വഹിച്ചു. എസ്.എന്‍.ഡി.പി യോഗം വൈസ് പ്രസിഡന്‍റ് തുഷാര്‍ വെള്ളാപ്പള്ളി, സ്വാമി ഘോരക്നാഥ്, കെ.പി.എം.എസ് സംസ്ഥാന പ്രസിഡന്‍റ് നീലകണ്ഠന്‍ മാസ്റ്റര്‍, ജനറല്‍ സെക്രട്ടറി ടി.വി. ബാബു, ഫാ. റിജോ നിരപ്പുകണ്ഠം, തുറവൂര്‍ സുരേഷ്, എം.പി. സെന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.