കോട്ടയം: വിവിധ പ്രദേശങ്ങളിലെ കുടിവെള്ള വിതരണം കാര്യക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ട് ജല ഉപഭോക്തൃ തണ്ണീര്‍ത്തട സംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ വാട്ടര്‍ അതോറിറ്റി സൂപ്രണ്ടിങ് എന്‍ജിനീയറെ ഒരുമണിക്കൂറോളം തടഞ്ഞുവെച്ചു. രണ്ടാഴ്ചക്കുള്ളില്‍ പ്രശ്നപരിഹാരം സാധ്യമാക്കുമെന്ന രേഖാമൂലം നല്‍കിയ ഉറപ്പിനത്തെുടര്‍ന്ന് ഓഫിസ് മുറിയില്‍ നടത്തിയ ഉപരോധ സമരം അവസാനിപ്പിച്ചു. ചൊവ്വാഴ്ച രാവിലെ 11ന് കോട്ടയം കലക്ടറേറ്റിന് സമീപത്തെ വാട്ടര്‍ അതോറിറ്റി സൂപ്രണ്ടിങ് എന്‍ജിനീയര്‍ പി.എന്‍. സ്വാമിനാഥിനെയാണ് ഒരുസംഘം പ്രവര്‍ത്തകര്‍ തടഞ്ഞത്. കഴിഞ്ഞ നാലുമാസമായി കോട്ടയം, കുമാരനെല്ലൂര്‍, പുളിക്കച്ചിറ പ്രദേശങ്ങളിലെ വിവിധ ഭാഗങ്ങളില്‍ കുടിവെള്ളമത്തെിയിട്ടില്ല. ഇതത്തേുടര്‍ന്ന് നാട്ടുകാരുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് നല്‍കിയ പരാതിയത്തെുടര്‍ന്ന് മുടങ്ങിക്കിടക്കുന്ന പ്രദേശങ്ങളില്‍ ജലവിതരണം പുന$സ്ഥാപിക്കണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ പുല്ലുവില കല്‍പിക്കുന്ന വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരുടെ നടപടിയില്‍ പ്രതിഷേധിച്ചായിരുന്നു ഉപരോധസമരം. മുദ്രാവാക്യം മുഴക്കി ഓഫിസ് മുറിയിലേക്ക് കടക്കുകയായിരുന്നു. പ്രതിഷേധത്തിനൊടുവില്‍ കുടിവെള്ളപൈപ്പ് ലൈന്‍ തകരാറിലായ പ്രദേശങ്ങളുടെ ലിസ്റ്റ് തയാറാക്കുന്നതിന് എക്സിക്യൂട്ടിവ് എന്‍ജിനീയര്‍, അസി. എന്‍ജിനീയര്‍ എന്നിവരുമായി ചര്‍ച്ച നടത്തി പ്രശ്നം രണ്ടാഴ്ചക്കുള്ളില്‍ പരിഹരിക്കുമെന്ന് രേഖാമൂലം നല്‍കിയ ഉറപ്പിനത്തെുടര്‍ന്ന് സമരം അവസാനിപ്പിച്ചു. ഉപരോധ സമരത്തിന് ജില്ലാ പ്രസിഡന്‍റ് എബി ഐപ്പ്, സെക്രട്ടറി മുഹമ്മദ് അജിലാദ്, സംസ്ഥാന സെക്രട്ടറി തോമസ് മാത്യു, വൈസ് പ്രസിഡന്‍റുമാരായ ജസ്റ്റിന്‍ കാലാപ്പിള്ളില്‍, ജോജിമോന്‍ കുര്യാക്കോസ്, ജോയന്‍റ് സെക്രട്ടറിമാരായ സചിന്‍ കൂരോപ്പട, അമല്‍ ജി. പോള്‍, ആഷിക് മുരളി, ബിനീഷ്, അജോ, തോമസ് പോള്‍, സുബീഷ്, മനു, ഷൈമോന്‍, ജിത്തു എന്നിവര്‍ നേതൃത്വം നല്‍കി. പുളിക്കച്ചിറ പ്രദേശത്ത് ശുദ്ധജലം കിട്ടാത്തതിനെതിരെ നാട്ടുകാര്‍ നല്‍കിയ പരാതിയത്തെുടര്‍ന്ന് മുഖ്യമന്ത്രി ജലവിതരണം പുന$സ്ഥാപിക്കണമെന്ന് വാട്ടര്‍ അതോറിറ്റി അധികൃതരോട് നല്‍കിയ നിര്‍ദേശം ഇനിയും പാലിക്കപ്പെട്ടില്ളെന്ന പരാതിയുണ്ട്. പ്രദേശത്തെ റോഡുപണിയുമായി ബന്ധപ്പെട്ട് പ്രധാനപൈപ്പ്ലൈന്‍ പൊട്ടിയതിനത്തെുടര്‍ന്ന് മേയ് മുതലാണ് കുടിവെള്ളം കിട്ടാതായത്. ഇതത്തേുടര്‍ന്ന് പ്രദേശവാസികള്‍ തലച്ചുമടായി വെള്ളമത്തെിച്ചാണ് ആവശ്യങ്ങള്‍ നിറവേറ്റിയിരുന്നത്. ഇതിനിടെ വാട്ടര്‍ അതോറിറ്റിയുടെ വക ബില്ലും ഉപഭോക്താക്കള്‍ക്ക് കിട്ടി. നാലുമാസമായി ഉപയോഗിക്കാത്ത വെള്ളത്തിന് 450 രൂപയുടെ ബില്ലാണ് പലര്‍ക്കും കിട്ടിയത്. പരാതിയുമായി എത്തിയവരോട് പൈപ്പ് ലൈന്‍ തകരാര്‍ പരിഹരിക്കുമ്പോള്‍ റോഡ് കുത്തിപ്പൊളിക്കുമ്പോള്‍ ഉണ്ടാകുന്ന നഷ്ടം നാട്ടുകാര്‍ വഹിക്കണമെന്ന് അധികൃതര്‍ മറുപടി നല്‍കി. ഇതില്‍ പ്രകോപിതരായ നാട്ടുകാര്‍ ഒപ്പിട്ട് മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനവും കാര്യമായെടുത്തില്ളെന്നാണ് നാട്ടുകാരുടെ പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.