വൈദ്യുതി ലൈനിൽ തട്ടിനിൽക്കുന്ന മരച്ചില്ലകൾ ഭീഷണി

അഞ്ചൽ: പാതയോര​െത്ത വർഷങ്ങൾ പഴക്കമുള്ള കൂറ്റൻ മരങ്ങളുടെ ചില്ലകൾ വൈദ്യുതി ലൈനിൽ തട്ടി നിൽക്കുന്നത് നാട്ടുകാർക്കും യാത്രക്കാർക്കും ഭീഷണിയാകുന്നു. അഞ്ചൽ^ആയൂർ പാതയോരത്തെ വാക, മാവ്, ഇലവ് മുതലായ മരങ്ങളാണ് ഏത് സമയവും നിലംപൊത്താമെന്ന അവസ്​ഥയിലുള്ളത്. കഴിഞ്ഞ ദിവസം അഞ്ചൽ വട്ടമൺ പാലത്തിന് സമീപം വാകമരം റോഡിലേക്കുവീണ് വാഹനഗതാഗതം തടസ്സപ്പെട്ടിരുന്നു. പൊലീസും ഫയർഫോഴ്സും എത്തി മരം മുറിച്ചുമാറ്റിയാണ് ഗതാഗതം പുനഃസ്​ഥാപിച്ചത്. തൊട്ടടുത്ത് നിൽക്കുന്ന ചില മരങ്ങൾ ഏതുസമയവും നിലംപതിക്കുന്ന സ്​ഥിതിയിലാണ്. പലതി​െൻറയും ചില്ലകൾ ഇലക്ട്രിക് ലൈനി​െൻറയും ട്രാൻസ്​ഫോർമറി​​െൻറയും മുകളിലൂടെയാണ് വളർന്നുകിടക്കുന്നത്. കാറ്റ് വീശുമ്പോൾ ലൈനുകൾ കൂട്ടിമുട്ടി ഫ്യൂസ്​ കത്തി വൈദ്യുതി വിതരണം തടസ്സപ്പെടുന്നത് പതിവാണ്. മിക്ക മരങ്ങളും ചുവട് ദ്രവിച്ചാണ് പിഴുതുവീഴുന്നത്. ഇതൊഴിവാക്കുന്നതിനായി അപകടകരമായ മരങ്ങളോ ചില്ലകളോ മുറിച്ചുമാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.