കൊല്ലം: കോടതികളുടെ നിരീക്ഷണങ്ങളും വിധിപ്രസ്താവനകളും കളങ്കരഹിതമായിരിക്കണമെന്ന് സി.പി.എം കേന്ദ്രകമ്മിറ്റിഅംഗം ഇ.പി. ജയരാജൻ. കേരള മത്സ്യത്തൊഴിലാളി കോൺഗ്രസ് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പൊതുപ്രവർത്തനരംഗത്ത് 65 വർഷം പിന്നിട്ട ആർ. ബാലകൃഷ്ണപിള്ളയെ ആദരിക്കുന്നതിന് കൊല്ലത്ത് ചേർന്ന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോകത്ത് ഭീകരാന്തരീക്ഷം നിലനിൽക്കുകയാണ്. യുദ്ധസമാനമായ അന്തരീക്ഷം സൃഷ്ടിക്കുന്നത് ചില കേന്ദ്രങ്ങളാണ്. ഇന്ത്യയുടെ രക്ഷക്കായി നിലകൊള്ളുന്ന സൈനികെൻറ അവസ്ഥകൾ അപകടത്തിലാണ്. ഇന്ത്യൻ ജനതയെ ഒരുപോലെ കാണാൻ ഭരണാധികാരികൾക്ക് കഴിയണം. ജാതിമതവികാരങ്ങളെ ഇളക്കിവിടുന്ന രാഷ്ട്രീയം അവസാനിപ്പിക്കാൻ ഇടതുപക്ഷം ശക്തിപ്പെടണമെന്നും ഇ.പി പറഞ്ഞു. എൻ.എസ്. വിജയൻ അധ്യക്ഷത വഹിച്ചു. ഡി. ബാബുപോൾ, ആർ. ബാലകൃഷ്ണപിള്ള, കെ. രാജഗോപാൽ, കെ.ബി. ഗണേഷ്കുമാർ എം.എൽ.എ, അഡ്വ. ബിന്ദുകൃഷ്ണ എന്നിവർ സംസാരിച്ചു. ജില്ല പ്രസിഡൻറ് എ. ഷാജു സ്വാഗതം പറഞ്ഞു. യോഗത്തിന് മുന്നോടിയായി നഗരത്തിൽ റാലി നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.