ഇരവിപുരം: വിദേശമദ്യ വിൽപനശാലകളിൽനിന്ന് മദ്യം വാങ്ങി ഉയർന്ന വിലയ്ക്ക് വിൽപന നടത്തുന്ന സംഘങ്ങൾ സജീവം. മിക്ക മദ്യവിൽപന ശാലകളും കോടതി വിധിയെതുടർന്ന് പ്രവർത്തനം നിർത്തേണ്ടി വന്നതോടെയാണ് സമാന്തര മദ്യവിൽപന വർധിച്ചത്. നിലവിൽ പ്രവർത്തനം തുടരുന്ന മദ്യവിൽപന കേന്ദ്രങ്ങൾക്ക് സമീപം തിക്കുംതിരക്കുമില്ലാതെ മദ്യം വാങ്ങാവുന്ന വിധമാണ് ‘സമാന്തര’ കച്ചവടക്കാരുടെ പ്രവർത്തനം. പൊലീസിെൻറയും എക്സൈസിെൻറയും പരിശോധന ഇല്ലാത്തത് ഇത്തരം സംഘങ്ങൾക്ക് സഹായകമാവുന്നു. ബിവറേജസ് കോർപറേഷെൻറ ഇരവിപുരം, പുന്തലത്താഴം എന്നിവിടങ്ങളിെല മദ്യവിൽപന കേന്ദ്രങ്ങൾക്കു സമീപം മദ്യം വാങ്ങി ഉയർന്ന വിലയ്ക്ക് മറിച്ചുവിൽക്കുന്നവർ പ്രവർത്തിക്കുന്നുവെന്നാണ് പരാതി. ബിവറേജസ് ഒൗട്ട്ലെറ്റിൽനിന്ന് ക്യൂനിന്ന് മദ്യം വാങ്ങുന്നതിന് ഇവർ ദിവസക്കൂലിക്ക് ആളെയും നിയോഗിച്ചിട്ടുണ്ടത്രേ. മദ്യവിൽപന ശാലകളിലെ ചില ജീവനക്കാരും സമാന്തര വിൽപനക്ക് സഹായകമായ നിലപാടെടുക്കുെന്നന്നും ആക്ഷേപമുണ്ട്. കഴിഞ്ഞ ദിവസം ഇരവിപുരം തിരുമുക്കിലെ മദ്യവിൽപനശാലയിൽ മദ്യം വാങ്ങാനെത്തിയവർ സമാന്തര മദ്യവിൽപന ചോദ്യംചെയ്തത് ബഹളത്തിനും വാക്കേറ്റത്തിനും ഇടയാക്കി. ദൂരെ സ്ഥലങ്ങളിൽനിന്ന് മദ്യം വാങ്ങാനെത്തുന്നവരാണ് സമാന്തര വിൽപനക്കാരുടെ ഇരകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.