കൊട്ടിയം: റോഡ് വികസനത്തിന് ട്രാഫിക് സിഗ്നൽ ലൈറ്റുകൾ നീക്കിയതിനെത്തുടർന്ന് അയത്തിൽ ബൈപാസ് ജങ്ഷനിൽ ഗതാഗതക്കുരുക്ക് രൂക്ഷം. കഴിഞ്ഞ സർക്കാറിെൻറ കാലത്ത് എം.എൽ.എ ഫണ്ടിൽനിന്ന് ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ചിരുന്ന ട്രാഫിക് സിഗ്നൽ ലൈറ്റുകളാണ് നീക്കംചെയ്തത്. ബൈപാസ് റോഡ് വീതികൂട്ടുന്നതിന് വേണ്ടിയാണ് ലൈറ്റുകൾ നീക്കംചെയ്തതെന്നാണ് അധികൃതരുടെ വിശദീകരണം. എന്നാൽ, ഇത് പുനഃസ്ഥാപിക്കാൻ പറ്റാത്ത രീതിയിലാണ് നീക്കം ചെയ്തിട്ടുള്ളത്. ഇതുമൂലം സദാസമയവും അയത്തിൽ ജങ്ഷനിൽ ഗതാഗതക്കുരുക്കാണ്. എല്ലാദിശകളിലേക്കും പോകേണ്ട വാഹനങ്ങൾ ജങ്ഷനിൽ ഒന്നിച്ചെത്തുന്നതോടെ മണിക്കൂറുകളോളമാണ് കുരുക്ക് നീളുന്നത്. ഗതാഗതനിയന്ത്രണത്തിന് ഹോം ഗാർഡ് മാത്രമാണ് പലപ്പോഴും എത്താറുള്ളത്. കുരുക്ക് കൂടുമ്പോൾ മാത്രമാണ് കൊല്ലത്തുനിന്ന് ട്രാഫിക്ക് എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘമെത്തുന്നത്. അയത്തിൽ ജങ്ഷൻ കടക്കുമ്പോഴാണ് വാഹനങ്ങൾ അടുത്ത കുരുക്കിൽപെടുന്നത്. റോഡിൽനിന്ന് വലിയ വാഹനങ്ങൾ വെയ്ബ്രിഡ്ജിലേക്ക് കയറ്റുന്നതിനായി അനേകംപ്രാവശ്യം തിരിയുന്നതും സുഗമമമായ ഗതാഗതത്തെ ബാധിക്കുന്നു. ഇത് സ്വകാര്യ ബസുകളുടെ സമയക്രമത്തെ ബാധിക്കുന്നതിനാൽ ജീവനക്കാർ തമ്മിൽ സമയത്തെ ചൊല്ലിയുള്ള തർക്കത്തിനും കാരണമാകാറുണ്ട്. വെയ്ബ്രിഡ്ജ് ഇവിടെനിന്ന് മാറ്റണമെന്ന് അയത്തിൽ പൗരസമിതി യോഗം ആവശ്യപ്പെട്ടിട്ടുണ്ട്. ചെമ്മാൻമുക്ക് മുതൽ അയത്തിൽ വരെ റോഡിെൻറ വീതി കുറവും ഗതാഗതക്കുരുക്കിന് കാരണമാകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.