പരവൂർ: കെടുകാര്യസ്ഥതമൂലം പ്രവർത്തനംനിലച്ച് ജീർണാവസ്ഥയിലായ പരവൂർ കയർമാറ്റ്സ് ആൻഡ് മാറ്റിങ്സ് സഹകരണസംഘം പൊളിച്ചുവിൽക്കുന്നു. സ്ഥാപനത്തിലെ വസ്തുക്കൾ ആക്രിവിലയ്ക്ക് ലേലംചെയ്ത് വിൽക്കാനാണ് തീരുമാനം. പൂതക്കുളം വെട്ടുവിള മുക്കിന് സമീപം ഒരേക്കർ സ്ഥലത്ത് 1997ൽ പ്രവർത്തനമാരംഭിച്ച സ്ഥാപനം വർഷങ്ങൾക്കുള്ളിൽ നിശ്ചലമാവുകയായിരുന്നു. 1995ൽ അന്നത്തെ മന്ത്രി സി.വി. പദ്മരാജൻ ശിലാസ്ഥാപനം നിർവഹിച്ച സ്ഥാപനം 1997ൽ മന്ത്രി സുശീലാ ഗോപാലനാണ് ഉദ്ഘാടനം ചെയ്തത്. എൻ.സി.ഡി.സിയുടെ സ്പോൺസേർഡ് േപ്രാജക്ടായാണ് സ്ഥാപനം തുടങ്ങിയത്. രണ്ട് പവർലൂമടക്കം 28 തറികളും അനുബന്ധ ഉപകരണങ്ങളും സ്ഥാപിച്ച് തൊഴിലാളികൾക്കും നാട്ടുകാർക്കും പ്രതീക്ഷ നൽകിയാണ് പ്രവർത്തനം തുടങ്ങിയത്. നാലുവർഷം പിന്നിട്ടപ്പോഴേക്കും പൂർണമായും നിലക്കുന്ന സ്ഥിതിയിലായി. തുടർന്ന് പീഡിത വ്യവസായങ്ങളുടെ പട്ടികയിലായി.കയർ വ്യവസായത്തിന് പരവൂരിലും പരിസരപ്രദേശങ്ങലിലും വൻ വികസന സാധ്യതകളുണ്ടായിരുന്നിട്ടും ലക്ഷങ്ങൾ ചെലവഴിച്ച് സ്ഥാപിച്ച സംഘം അനാസ്ഥമൂലം തകരുകയായിരുന്നു. തകർച്ചക്കുശേഷവും സർക്കാറിൽ നിന്നുള്ള സാമ്പത്തികസഹായത്താൽ വീണ്ടും പ്രവർത്തനം തുടങ്ങിയെങ്കിലും പിന്നീട് സ്ഥാപനത്തിെൻറ ബാധ്യത കോടികളായി ഉയർന്നു. 18 വർഷമായി ഈ വളപ്പിലേക്ക് ആരും തിരിഞ്ഞുനോക്കിയില്ല. ഇരുമ്പിൽ നിർമിക്കപ്പെട്ട തറികൾ തുരുമ്പ് പിടിച്ചും തടിയിൽ നിർമിച്ച ഫർണിചറുകളടക്കം ചിതലരിച്ചും നശിച്ചു. കെട്ടിടങ്ങളുടെ പല ഭാഗങ്ങളും ഇളകിവീണു. 2016 ഏപ്രിൽ ഏഴിന് സംഘം ലിക്വിഡേറ്റ് ചെയ്യാൻ ഉത്തരവായി. ലിക്വിഡേറ്റർ നടത്തിയ പരിശോധനയെത്തുടർന്നാണ് ജംഗമവസ്തുക്കൾ ലേലംചെയ്യാൻ തീരുമാനിച്ചത്. എൻ.സി.ഡി.സിയുടെ വായ്പയും സർക്കാറിെൻറ സാമ്പത്തികസഹായവും വേണ്ടുംവണ്ണമല്ല വിനിയോഗിക്കപ്പെട്ടതെന്നുള്ള ആക്ഷേപങ്ങളും ഉയർന്നിരുന്നു. 23ന് 11ന് സംഘത്തിൽ െവച്ചാണ് ലേലം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.