കൊല്ലം: ജില്ലയിലെ വിവിധ ഭാഗങ്ങളിൽ െഡങ്കിപ്പനി പടരുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് പ്രതിരോധ നടപടി തുടങ്ങി. കൊല്ലം കോർപറേഷനിലെ അയത്തിൽ, പുന്തലത്താഴം, കല്ലുംതാഴം പ്രദേശങ്ങളിൽ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പ്രതിരോധ നടപടി സ്വീകരിച്ചതായും പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ജില്ല മെഡിക്കൽ ഓഫിസർ ഡോ. വി.വി. ഷേർളി അറിയിച്ചു. ഇടവിട്ട് പെയ്യുന്ന മഴ മൂലം ഈഡിസ് കൊതുകുകൾ പെരുകാനുള്ള സാധ്യതയുള്ളതിനാൽ ആഴ്ചയിലൊരിക്കൽ കൊതുകുകളുടെ ഉറവിട നശീകരണ പ്രവർത്തനം ഉർജ്ജിതമാക്കണം. ആക്രിക്കടകളിലെ സാധനങ്ങൾ ഷീറ്റ് ഉപയോഗിച്ച് മൂടുകയോ വെള്ളം വീഴാത്ത രീതിയിൽ സൂക്ഷിക്കുകയോ ചെയ്യാൻ കടയുടമകൾ ശ്രദ്ധിക്കണം. ഫ്രിഡ്ജിന് അടിയിലെ േട്രയിൽ ജലം കെട്ടിക്കിടക്കാതെ വൃത്തിയാക്കണം. വെള്ളം ശേഖരിച്ച് വെക്കുന്ന പാത്രങ്ങൾ മൂടിവെക്കണം. ആഴ്ചയിലൊരിക്കൽ പാത്രങ്ങൾ കഴുകി ഉണക്കിയതിന് ശേഷം മാത്രമേ വെള്ളം ശേഖരിക്കാൻ ഉപയോഗിക്കാവൂ. വീടിെൻറ ടെറസ്, സൺഷേഡ് എന്നിവിടങ്ങളിൽ വെള്ളം കെട്ടിക്കിടക്കാതിരിക്കാൻ ശ്രദ്ധിക്കണം. രോഗം സ്ഥിരീകരിച്ച വ്യക്തിയെ കൊതുക് വലക്കുള്ളിലോ കൊതുക് കടക്കാത്ത മുറിയിലോ കിടത്തണം. കടുത്തപനി, തലവേദന, പേശിവേദന, വിശപ്പില്ലായ്മ, മനംപുരട്ടൽ, ക്ഷീണം, നടുവേദന, കണ്ണിന് പുറകിലെ വേദന, ശരീരത്തിൽ ചുവന്ന പാടുകൾ കാണുക എന്നിവ ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളാണ്. രക്തത്തോടെയോ അല്ലാതെയോ ഉള്ള ഛർദി, വായ്, മൂക്ക്, മോണ എന്നിവിടങ്ങളിൽ രക്തസ്രാവം എന്നിവ കണ്ടാൽ ഉടൻ വൈദ്യസഹായം തേടണമെന്ന് ഡി.എം.ഒ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.