കരുനാഗപ്പള്ളി: ജനവാസകേന്ദ്രമായ തറയിൽമുക്കിൽ സ്ഥാപിക്കാൻ ശ്രമിച്ച ബിവറേജസ് മദ്യവിൽപനശാലക്കെതിരെ ആക്ഷൻ കൗൺസിൽ നടത്തിയ സമരത്തിെൻറ വിജയാഹ്ലാദ സമ്മേളനം നടന്നു. 75 ദിവസം നീണ്ട സമരത്തോടൊപ്പം ആക്ഷൻ കൗൺസിൽ മദ്യശാല തുടങ്ങുന്നതിനെതിരെ ഹൈകോടതിയിൽ ഫയൽ ചെയ്ത കേസിൽ മദ്യശാല തുടങ്ങുവാനുദ്ദേശിച്ച കെട്ടിടത്തിൽ മദ്യവുമായി ബന്ധപ്പെട്ട ഒരു കാര്യവും തുടങ്ങരുത് എന്ന അനുകൂല വിധിയുടെ അടിസ്ഥാനത്തിൽ മദ്യശാല സ്ഥാപിക്കാനുള്ള ശ്രമം പരാജയപ്പെടുകയായിരുന്നു. സമ്മേളനത്തിെൻറ മുന്നോടിയായി സമരത്തിൽ പങ്കെടുത്ത കുടുംബശ്രീ അംഗങ്ങളും സാമൂഹിക-സാംസ്കാരിക നേതാക്കളും ഉൾെപ്പടെ സ്ത്രീകളും കുട്ടികളുമടക്കം നൂറോളം പേർ പങ്കെടുത്ത ആഹ്ലാദപ്രകടനം ലാലാജി ജങ്ഷനിൽനിന്ന് ആരംഭിച്ച് തറയിൽമുക്കിൽ സമാപിച്ചു. തുടർന്ന് നടന്ന ആഹ്ലാദസമ്മേളനം സാഹിത്യകാരൻ ഡോ. വള്ളിക്കാവ് മോഹൻദാസ് ഉദ്ഘാടനം ചെയ്തു. ആക്ഷൻ കൗൺസിൽ ചെയർമാൻ എം.കെ. വിജയഭാനു അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം അനിൽ എസ്. കല്ലേലിഭാഗം, ബി. മോഹൻ, എൻ. മൈതീൻ കുഞ്ഞ്. കെ.കെ. രാധാകൃഷ്ണൻ, എച്ച്. സലീം, കമറുദ്ദീൻ മുസ്ലിയാർ, മുനമ്പത്ത് ഷിഹാബ്, കൈക്കുളങ്ങര സ്വാമിനാഥൻ, കൗൺസിലർമാരായ മോഹൻദാസ്, ഷംസുദ്ദീൻകുഞ്ഞ്, ഉണ്ണികൃഷ്ണൻ, ജനറൽ കൺവീനർ മുഹമ്മദ് ബഷീർ, തോണ്ടലിൽ വേണു, കുന്നേൽ രാജേന്ദ്രൻ, സുശീലൻ, മുരളീധരൻപിള്ള, മുരളി, ടി.കെ. സദാശിവൻ, എം.എ. ലത്തീഫ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.