ചവറ: ചവറ വില്ലേജ് ഓഫിസിെൻറ പരിധിയിൽ അനധികൃത നിലം നികത്തൽ നടക്കുന്നതിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകർ വില്ലേജ് ഓഫിസറെ ഉപരോധിച്ചു. ശങ്കരമംഗലം കാമൻകുളങ്ങര ക്ഷേത്രത്തിനു സമീപത്തെ നിലം രാത്രികാലങ്ങളിൽ വാഹനത്തിൽ മണ്ണിടിച്ച് നികത്തി വരുകയാണ്. സമീപ വയൽ മാസങ്ങൾക്കു മുമ്പ് നികത്തി ഷെഡ് പണിതിരുന്നു. നിലം നികത്തൽ തുടരുമ്പോഴും അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്നാരോപിച്ചാണ് ചവറ ഈസ്റ്റ് മേഖലാ കമ്മിറ്റി പ്രതിഷേധവുമായി വില്ലേജ് ഓഫിസിൽ എത്തിയത്. വില്ലേജ് ഓഫിസിെൻറ തൊട്ടടുത്ത് നിലം നികത്തുമ്പോൾ േപാലും അധികൃതർ കണ്ണടയ്ക്കുകയാെണന്ന് പ്രവർത്തകർ ആരോപിച്ചു. വില്ലേജ് ഓഫിസർ ശിവപ്രസാദിനെ തടഞ്ഞുവെച്ചതറിഞ്ഞ് പൊലീസ് എത്തിയെങ്കിലും നടപടിയില്ലാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലായിരുന്നു പ്രതിഷേധക്കാർ. സംഭവമറിഞ്ഞ് കരുനാഗപ്പള്ളി തഹസിൽദാർ, ഡെപ്യൂട്ടി തഹസിൽദാർ എന്നിവർ സ്ഥലത്തെത്തി സമരക്കാറുമായി ചർച്ച നടത്തി. നിലം നികത്തലുമായി ബന്ധപ്പെട്ട് കലക്ടർക്ക് റിപ്പോർട്ട് അയച്ചിട്ടുണ്ടെന്നും നികത്തിയ പ്രദേശങ്ങൾ പൂർവസ്ഥിതിയിലാക്കാൻ നടപടി സ്വീകരിക്കാമെന്നും ഉറപ്പ് നൽകിയതോടെയാണ് പ്രതിഷേധം അവസാനിച്ചത്. ഡി.വൈ.എഫ്.ഐ ചവറ ബ്ലോക്ക് സെക്രട്ടറി എസ്. അനിൽ , അജീഷ്, സി. രതീഷ്, ലോയിഡ്, റിയാദ്, അശ്വിൻ എന്നിവർ നേതൃത്വം നൽകി. ഉപരോധം കഴിഞ്ഞ് പുറത്തിറങ്ങുന്നതിനിടെ പ്രവർത്തകരും പൊലീസും തമ്മിൽ വാക്കേറ്റമുണ്ടായത് സംഘർഷത്തിനിടയാക്കി. സി.ഐ ഗോപകുമാർ, എസ്.ഐ ജയകുമാർ എന്നിവർ ഇടപെട്ട് പ്രവർത്തകരെ പിന്തിരിപ്പിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.