കുളത്തൂപ്പുഴ: പട്ടികവർഗ മോഡൽ െറസിഡൻഷ്യൽ സ്കൂൾ (എം.ആർ.എസ്) ഏട്ടാം തവണയും 100 ശതമാനം വിജയം കൊയ്തു. പരീക്ഷയെഴുതിയ 30 പേരിൽ മുഴുവൻ പേരെയും വിജയികളാക്കി. മലയോര മേഖലയിലെ ആദിവാസി വിദ്യാർഥികളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി പ്രദേശത്ത് ആരംഭിച്ച സ്കൂളിൽ വിവിധ ജില്ലകളിൽ നിന്നുമുള്ള നിരവധി പട്ടികജാതി-വർഗ വിദ്യാർഥികൾ താമസിച്ച് പഠിക്കുന്നുണ്ട്. കഠിന പരിശ്രമമാണ് വിജയത്തിനു പിന്നിലെന്നും 100ശതമാനം ആവർത്തിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും സ്കൂൾ അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.