പത്തനാപുരം: എം.എൽ.എ ൈഡ്രവറായി. യാത്രക്കാർ കാഴ്ചക്കാരായി. പത്തനാപുരം കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ പുതിയ ബസ് സർവിസിെൻറ ഉദ്ഘാടനം പുത്തനനുഭവമായി. പത്തനാപുരത്തുനിന്ന് തിരുവനന്തപുരത്തേക്ക് ആരംഭിച്ച ലോ ഫ്ലോർ ബസിെൻറ ഉദ്ഘാടനമാണ് കെ.ബി. ഗണേഷ്കുമാർ എം.എൽ.എ വ്യത്യസ്തമായി നിർവഹിച്ചത്. സ്റ്റാൻഡിനുള്ളിലാണ് ജനപ്രതിനിധി ബസ് ഓടിച്ചത്. പത്തനംതിട്ടയിൽ നിന്നാരംഭിക്കുന്ന ബസ് പത്തനാപുരം വാളകംവഴി തിരുവനന്തപുരെത്തത്തും. രാവിലെ 6.45ന് പത്തനംതിട്ടയിൽനിന്ന് ആരംഭിക്കും. തിരികെ 10.30ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെടും. ഉച്ച കഴിഞ്ഞ് 2.20ന് പത്തനംതിട്ടയിൽനിന്ന് പുറപ്പെടുന്ന വണ്ടി തിരുവനന്തപുരത്തുനിന്ന് 6.00ന് തിരികെ പുറപ്പെടും. ദുരഭിമാനം വെടിഞ്ഞ് കെ.എസ്.ആർ.ടി.സി ജീവനക്കാർ വിട്ടുവീഴ്ചക്ക് തയാറാകണമെന്ന് എം.എൽ.എ ഉദ്ഘാടനപ്രസംഗത്തിൽ പറഞ്ഞു. യൂനിയനുകളുടെ പേരിൽ അമിതാവേശം ഉയർത്തുന്നവരുടെ ലക്ഷ്യം സ്വന്തം താൽപര്യമാണ്. പ്രസ്ഥാനത്തെ തുലക്കാനാണ് ഇവരുടെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു. പത്തനാപുരം കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എച്ച് .നജീബ് മുഹമ്മദ് അധ്യക്ഷത വഹിച്ചു. എക്സിക്യൂട്ടിവ് ഡയറക്ടർ അനിൽകുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എസ് സജീഷ്, എ.റ്റി.ഒ ജയകുമാർ, കൺേട്രാളിങ് ഓഫിസർ ജോയിമോൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.