പത്തനാപുരം: പുനലൂർ കായംകുളം പാതയോരത്തെ െബവ്കോ ഔട്ട്ലെറ്റ് ജനവാസമേഖലയിലേക്ക് മാറ്റാനുള്ള നീക്കത്തിനെതിരെ പ്രദേശവാസികൾ പരാതിനൽകി. ഇരുന്നൂറിലധികം കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന പത്തനാപുരം പഞ്ചായത്ത് കാരംമൂട് വാർഡിലെ ആദംകോടാണ് ബിവറേജസ് ഔട്ട്ലെറ്റിനായി സ്ഥലം കണ്ടെത്തിയിരിക്കുന്നത്. ഇതിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. സംസ്ഥാനപാതയോരത്ത് സ്ഥിതിചെയ്യുന്ന ഔട്ട്ലെറ്റ് മാറ്റണമെന്ന കോടതിവിധിയെ തുടർന്നാണ് പത്തനാപുരത്തെ ബിവറേജസ് പുതിയസ്ഥലത്തേക്ക് മാറ്റുന്നത്. പുതുതായി തീരുമാനിച്ചിരിക്കുന്ന സ്ഥലത്തിന് എതിർവശം മഞ്ചള്ളൂർ വാർഡാണ്. ഇതിനുപുറമെ പ്രദേശത്തെ ക്ഷേത്രവും പള്ളിയും സ്ഥിതിചെയ്യുന്നത് നൂറുമീറ്റർ സമീപത്തായാണ്. നൂറിലധികം കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന കോളനിയടക്കം സ്ഥിതി ചെയ്യുന്ന സ്ഥലത്താണ് ഔട്ട്ലെറ്റിനായി സ്ഥലം കണ്ടെത്തിയിരിക്കുന്നത്. പത്തനാപുരം പഞ്ചായത്ത് പരിധിയിൽ സ്ഥിതിചെയ്യുന്ന ഔട്ട്ലെറ്റാണ് രണ്ട് വാർഡുകളുടെ അതിർത്തിയിലേക്ക് മാറ്റുന്നത്. ഇതും പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. പ്രദേശവാസികളുടെ നേതൃത്വത്തിൽ ഔട്ട്ലെറ്റിനെതിരെ ആദംകോട് പ്രതിഷേധിക്കുകയും ചെയ്തിരുന്നു. െബവ്കോയിൽ ജോലിചെയ്യുന്ന ഉദ്യോഗസ്ഥേൻറതാണ് കെട്ടിടമെന്നും സൂചനയുണ്ട്. നിരവധിയാളുകൾ തിങ്പ്പൊർക്കുന്ന പ്രദേശത്ത് െബവ്കോ ഔട്ട്ലെറ്റ് സ്ഥാപിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധപരിപാടികൾ സംഘടിപ്പിക്കുമെന്ന് വെൽെഫയർ പാർട്ടി പത്തനാപുരം പഞ്ചായത്ത് കമ്മിറ്റി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.