കണ്ണനല്ലൂർ: സി.പി.ഐ--സി.പി.എം സംഘർഷം നടന്ന മുഖത്തലയിൽ സ്ഥിതിഗതി ശാന്തം. ഞായറാഴ്ച രാത്രിയിലാണ് സംഘർഷമുണ്ടായത്. സി.പി.ഐ ഓഫിസും സി.പി.എം ആഭിമുഖ്യമുള്ള സ്വരലയ സാംസ്കാരിക സമിതിയും തകർക്കുകയും ഇരു വിഭാഗത്തിലുംപെട്ട മൂന്നുപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. എ.ഐ.എസ്.എഫ് ജില്ല സെക്രട്ടറി യു. കണ്ണൻ, മണ്ഡലം സെക്രട്ടറി വിപിൻ, സി.പി.എം ഗ്രാമപഞ്ചായത്ത് അംഗം സതീഷ് കുമാർ എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ ചികിത്സയിലാണ്. സ്ഥലത്ത് വൻ പൊലീസ് സംഘം ഇപ്പോഴും ക്യാമ്പ് ചെയ്യുന്നുണ്ട്. സംഭവത്തിൽ പ്രതിഷേധിച്ച് സി.പി.ഐ തിങ്കളാഴ്ച തൃക്കോവിൽവട്ടം പഞ്ചായത്തിൽ ഹർത്താൽ നടത്തിയിരുന്നു. തിങ്കളാഴ്ച വൈകീട്ട് സി.പി.എം നേതൃത്വത്തിലും പ്രതിഷേധയോഗവും പ്രകടനവും നടത്തിയിരുന്നു. ഇരുപാർട്ടിയിലെയും ഉന്നതനേതാക്കൾ സ്ഥലവും ആശുപത്രിയിൽ കഴിയുന്നവരെയും സന്ദർശിച്ചു. എ.ഐ.വൈ.എഫ്, ഡി.വൈ.എഫ്.ഐ പ്രവർത്തകരാണ് ഏറ്റുമുട്ടിയത്. പാർട്ടി ഓഫിസ് കൂടാതെ ഇരുപാർട്ടിയുടെയും കൊടിമരങ്ങളും തകർക്കപ്പെട്ടിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ സിറ്റി െപാലീസ് കമീഷണറും അസി. കമീഷണറും ഇരുവിഭാഗവുമായി ചർച്ച നടത്തി. ഇരുകൂട്ടർക്കുമെതിരെ കൊട്ടിയം പൊലീസ് കേസെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.