കൊല്ലം: കലക്ടറുടെ ജനസമ്പർക്ക പരിപാടി ബുധനാഴ്ച കരുനാഗപ്പള്ളിയിൽ നടക്കും. സമാശ്വാസം 2017ൽ നാല് താലൂക്കുകളിലായി ഇതുവരെ 33,04,400 രൂപ വിതരണം ചെയ്തു. മുഖ്യമന്ത്രിയുടെ ചികിത്സാ ധനസഹായനിധിയിൽനിന്ന് 278 പേർക്കാണ് ഇത്രയും തുക നൽകിയത്. പുനലൂർ, കുന്നത്തൂർ, കൊട്ടാരക്കര, പത്തനാപുരം താലൂക്കുകളിലാണ് പരിപാടി നടന്നത്. കരുനാഗപ്പള്ളി താലൂക്കിലെ ജനസമ്പർക്ക പരിപാടി കരുനാഗപ്പള്ളി ഗവ. യു.പി സ്കൂളിൽ രാവിലെ 10ന് ആരംഭിക്കും. 4809 പരാതികളാണ് നേരത്തേ സമർപ്പിക്കപ്പെട്ടിട്ടുള്ളത്. ഇതിൽ 1121 എണ്ണം റവന്യൂ സംബന്ധമായ പരാതികളും 3688 എണ്ണം മറ്റു വകുപ്പുകളുമായി ബന്ധപ്പെട്ടവയുമാണ്. പുതിയ പരാതികൾ സ്വീകരിക്കുന്നതിന് അക്ഷയയുടെ ഏഴ് കൗണ്ടറുകൾ സജ്ജീകരിച്ചിട്ടുണ്ട്. വിവിധ വകുപ്പുകളുടെ പ്രത്യേക കൗണ്ടറുകളും ജനസമ്പർക്ക പരിപാടിയുടെ വേദിയിലുണ്ടാകും. പരിപാടിയുടെ സുഗമമായ നടത്തിപ്പിന് 250ഒാളം ജീവനക്കാർ സേവനമനുഷ്ഠിക്കുമെന്ന് കരുനാഗപ്പള്ളി തഹസിൽദാർ ബി. രാധാകൃഷ്ണൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.