പറവൂർ: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് നൂറിലധികം ആളുകളില്‍നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവാവ് പിടിയിൽ. കൊല്ലം കരുനാഗപ്പള്ളി ആദിനാട് പാട്ടത്തില്‍ പടിഞ്ഞാറേത്തറ വീട്ടില്‍ സന്തോഷാണ്(32) അറസ്റ്റിലായത്. വിദേശരാജ്യങ്ങളില്‍ ഉന്നതജോലി വാഗ്ദാനം ചെയ്താണ് ഇയാൾ പണം തട്ടിയത്. ജോലി ലഭിക്കാത്തതിനെത്തുടർന്ന് ചിലർ പറവൂര്‍ പൊലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണം ആരംഭിച്ചതിനെത്തുടർന്ന് ഒളിവിൽപോയ ഇയാളെ സി.ഐ ക്രിസ്പിന് സാം, എസ്.ഐ ടി.വി. ഷിബു എന്നിവരുടെ നേതൃത്വത്തിൽ കോന്നി പൊലീസിെൻറ സഹായത്തോടെ പത്തനംതിട്ടയിൽനിന്നാണ് പിടികൂടിയത്. കൊച്ചി, പത്തനംതിട്ട ജില്ലകള്‍ കേന്ദ്രീകരിച്ചാണ് ഇയാൾ കൂടുതൽ തട്ടിപ്പുകൾ നടത്തിയത്. അഭ്യസ്തവിദ്യരായ യുവാക്കളാണ് വഞ്ചിക്കപ്പെട്ടതിലേറെ. സംസ്ഥാനത്തിെൻറ മറ്റുഭാഗങ്ങളിൽ സമാന തട്ടിപ്പ് ഇയാൾ നടത്തിയിട്ടുണ്ടോയെന്ന് അന്വേഷിച്ചുവരുകയാണ്. കോടതിയില്‍ ഹാജരാക്കിയ സന്തോഷിനെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.