പോളയത്തോട്: മാലിന്യനിക്ഷേപം കൊണ്ട് പൊറുതിമുട്ടിയ നാട്ടുകാർ റോഡരികിൽ നിരീക്ഷണ കാമറകൾ സ്ഥാപിച്ചു. കോർപറേഷനിലെ പോളയത്തോട് പുത്തൻകട ഒാഡിറ്റോറിയം വയലിൽ തോപ്പ് റോഡിലെ മാലിന്യനിക്ഷേപത്തിനെതിരെയാണ് നാട്ടുകാർ രംഗത്തെത്തിയത്. വികാസ് നഗർ െറസിഡൻറ്സ് അസോസിയേഷെൻറ ആഭിമുഖ്യത്തിലാണ് മാലിന്യം നീക്കിയത്. കോർപറേഷൻ കൗൺസിലർ ദീപാ തോമസ് മാലിന്യം നീക്കുന്നതിെൻറയും നിരീക്ഷണ കാമറയുടെയും ഉദ്ഘാടനം നിർവഹിച്ചു. നഗറിലെ താമസക്കാരനും പൊതുമരാമത്ത് വകുപ്പ് റിട്ട. സൂപ്രണ്ടിങ് എൻജിനീയറുമായ സിറാജുദീനാണ് നിരീക്ഷണ കാമറ സ്ഥാപിച്ചത്. കുറേകാലമായി ഇവിടെ അറവുശാലകൾ, കാറ്ററിങ് സ്ഥാപനങ്ങൾ, തട്ടുകടകൾ, ഇറച്ചി കോഴി വിൽപനകേന്ദ്രങ്ങൾ എന്നിവിടങ്ങളിൽനിന്നുള്ള മാലിന്യം നിക്ഷേപിക്കുക പതിവായിരുന്നു. അധികൃതർക്ക് പലതവണ പരാതികൾ നൽകിയിട്ടും ഫലംകാണാതെ വന്നതോടെയാണ് കാമറ സ്ഥാപിക്കാൻ തീരുമാനിച്ചത്. ആശുപത്രി, കാളിദാസ കലാകേന്ദ്രം, പാർട്ടി ജില്ല ഓഫിസ്, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവക്കടുത്തായാണ് റോഡിൽ മാലിന്യനിക്ഷേപം നടന്നിരുന്നത്. വികാസ് നഗർ െറസിഡൻറ്സ് അസോസിയേഷൻ ഭാരവാഹികളായ ഫസിലുറഹുമാൻ, സി.പി. ബാബു, സുരേഷ്, ഇറിഗേഷൻ വകുപ്പ് റിട്ട. എക്സിക്യൂട്ടിവ് എൻജിനീയർ താജുദ്ദീൻ, ഗിരീഷ്കുമാർ, പ്രസാദ്, മീരാൻപിള്ള, ഹക്കീം എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.