കൊല്ലം: സംസ്ഥാനത്ത് ഇടതുസർക്കാറിെന തകർക്കാൻ പലതരത്തിൽ ഗൂഢാലോചന നടക്കുെന്നന്ന് സി.െഎ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം. വാർത്താചാനലുകളിലൂടെയടക്കം നടക്കുന്ന അധിക്ഷേപം ഇതിെൻറ ഭാഗമാണ്. പൊമ്പിളൈ ഒരുമൈ സമരം ചർച്ചയാക്കുന്നവർ കൂലിവർധനക്കും ജീവിക്കാനും വേണ്ടി കയർതൊഴിലാളികളും കശുവണ്ടിത്തൊഴിലാളികളുമെല്ലാം നടത്തുന്ന സമരങ്ങൾ കണ്ടില്ലെന്ന് നടിക്കുന്നു. കേരള കാഷ്യൂ വർക്കേഴ്സ് സെൻറർ -സി.െഎ.ടി.യു ആറാം വാർഷിക സമ്മേളനം ഉദ്ഘാടനം െചയ്യുകയായിരുന്നു അേദ്ദഹം. തൊഴിൽ നിയമങ്ങൾ ഭേദഗതി ചെയ്ത് തൊഴിലുടമകൾക്ക് അനുകൂലമാക്കി മാറ്റുകയാണ് കേന്ദ്ര സർക്കാർ. മുതലാളി വർഗത്തിെൻറ താൽപര്യസംരക്ഷണത്തിലാണ് ബി.ജെ.പിക്കും കോൺഗ്രസിനും ശ്രദ്ധ. തൊഴിലാളികളെ ദ്രോഹിക്കുന്നതിൽ ഇരുപാർട്ടികൾക്കും ഒരേ മനസ്സാണ്. തൊഴിലാളികളുടെ പ്രതിമാസ മിനിമംകൂലി 18,000 ആക്കി നിശ്ചയിക്കണമെന്ന ആവശ്യം മോദി സർക്കാർ കണ്ടില്ലെന്ന് നടിക്കുന്നു. ഇത്രയധികം തൊഴിലാളിവിരുദ്ധ സമീപനം സ്വീകരിച്ച മറ്റൊരു സർക്കാറുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കാഷ്യൂ വർക്കേഴ്സ് സെൻറർ പ്രസിഡൻറ് ജെ.മേഴ്സിക്കുട്ടിയമ്മ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഇ. കാസിം, സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം പി.കെ. ഗുരുദാസൻ, ജില്ല സെക്രട്ടറി കെ.എൻ. ബാലഗോപാൽ, എൻ. പദ്മലോചനൻ, പി. രാേജന്ദ്രൻ, കെ. സുഭഗൻ, ബി. തുളസീധരക്കുറുപ്പ്, സി.എസ്. സുജാത, കെ. രാജഗോപാൽ എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.