കൊല്ലം: 11ാമത് തിരുനല്ലൂർ കാവ്യോത്സവം വൈ.എം.സി.എ ഹാളിൽ ഇന്നാരംഭിക്കും. തിങ്കളാഴ്ച വൈകീട്ട് നാലിന് തിരുനല്ലൂർ കരുണാകരൻ രചിച്ച വിപ്ലവഗാനങ്ങളുടെ സംഘാവതരണത്തോടെ പരിപാടി ആരംഭിക്കും. 4.30ന് കാവ്യാഭിവാദനം. അഞ്ചിന് പുസ്തകോത്സവം മേയർ വി. രാജേന്ദ്രബാബു ഉദ്ഘാടനം ചെയ്യും. 5.30ന് ഡോ. എ. റസലുദ്ദീെൻറ പ്രഭാഷണം. ആറിന് കഥാപ്രസംഗം. ചൊവ്വാഴ്ച 9.30ന് തിരുനല്ലൂർ കവിതകളുടെ ആലാപന മത്സരം. പ്രൈമറി, അപ്പർ പ്രൈമറി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി/കോളജ് വിഭാഗങ്ങളിലാണ് മത്സരം. രാവിലെ 10 മുതൽ തിരുനല്ലൂർ കവിതകളെ ആസ്പദമാക്കിയുള്ള തത്സമയ ചിത്രരചന. ചൊവ്വാഴ്ച വൈകീട്ട് നാലിന് സംവാദം. ദാസുരേന്ദ്രബാബു, എ. ജയശങ്കർ, സിന്ധു സൂര്യകുമാർ, ഗോപീകൃഷ്ണൻ തുടങ്ങിയവർ പെങ്കടുക്കും. ബുധനാഴ്ച രാവിലെ 9.30ന് വിദ്യാർഥികൾക്കായി ചിത്രരചന മത്സരം. രാവിലെ 10 മുതൽ ഫേസ്ബുക്ക് കൂട്ടായ്മ ‘കാവ്യകേളി’ അംഗങ്ങളുടെ ഒത്തുചേരൽ. വൈകീട്ട് 3.30ന് തിരുനല്ലൂരിെൻറ സുഹൃത്തുക്കളുടെയും ശിഷ്യരുടെയും അനുവാചകരുടെയും ഒത്തുചേരൽ. 4.30ന് മത്സരങ്ങളിൽ സമ്മാനാർഹരായവർക്ക് സമ്മാനവിതരണം പ്രഫ. വെളിയം രാജൻ നിർവഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.