കുളത്തൂപ്പുഴ: ജനവാസമേഖലക്ക് സമീപം പകൽസമയത്തും കാട്ടുപോത്തുകളുടെ കൂട്ടത്തെ കണ്ടതോടെ പ്രദേശവാസികൾ ഭീതിയിൽ. കുളത്തൂപ്പുഴക്ക് സമീപം കല്ലുവെട്ടാംകുഴി മുപ്പതടി പാലത്തിനുസമീപത്തും, അമ്പതേക്കർ -വില്ലുമല ആദിവാസി കോളനിപാതയിലും ശനിയാഴ്ച പകൽ കാട്ടുപോത്തുകളുടെ കൂട്ടത്തെ കണ്ടെത്തി. തിരുവനന്തപുരം,- ചെങ്കോട്ട അന്തർസംസ്ഥാന പാതയിലൂടെ കടന്നുപോയ വാഹനയാത്രികരാണ് കല്ലുവെട്ടാംകുഴി ജനവാസമേഖലക്ക് എതിർവശത്തുള്ള പ്ലാേൻറഷനിൽ കാട്ടുപോത്തുകളെ കണ്ടത്. കുട്ടികളടക്കം ഇരുപതിലധികം എണ്ണമുള്ള സംഘത്തെയാണ് വില്ലുമല കോളനി പാതയിൽ കണ്ടത്. ആദിവാസി കോളനിയിലേക്ക് കടന്നുപോയ ഓട്ടോയുടെ ശബ്ദം കേട്ടതോടെ കാട്ടുപോത്തുകൾ ഒന്നാകെ റോഡിനുകുറുകെ ഓടി കോളനിക്ക് സമീപത്തെ ചതുപ്പിലേക്ക് പോവുകയായിരുന്നു. ആദിവാസി കോളനിയിൽനിന്ന് മീറ്ററുകൾ മാത്രം അകലെ കാട്ടുപോത്തുകളുടെ സംഘം എത്തിയതായി അറിഞ്ഞതോടെ കോളനി വാസികൾ രാത്രിയാത്ര ഉപേക്ഷിച്ചു. വനത്തിൽ വരൾച്ച ബാധിച്ചതോടെ പച്ചപ്പും കുടിവെള്ളവുംതേടിയാണ് കാട്ടുപോത്തുകൾ ജനവാസമേഖലയിലേക്ക് എത്തുന്നത്. പ്രദേശത്തെ വനത്തിൽ കാട്ടുപോത്തുകളുടെ സാന്നിധ്യമെത്തിയതോടെ കാട്ടാനക്കൂട്ടം പ്രദേശത്തുനിന്ന് വിട്ടുപോയിട്ടുണ്ടാകുമെന്നുള്ള ആശ്വാസം നാട്ടുകാർക്കുണ്ട്. കാട്ടുപോത്തുകൾ കൃഷിയിടത്തിലിറങ്ങിയാൻ നഷ്ടംതാങ്ങാവുന്നതിലും അപ്പുറമായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.