സ​ന്ദ​ർ​ശ​ക​ർ​ക്ക്​ സ്വാ​ഗ​തം; ലൈ​റ്റ്​​ഹൗ​സി​ൽ കൂ​ടു​ത​ൽ സൗ​ക​ര്യ​ങ്ങ​ൾ

തങ്കശ്ശേരി: സന്ദർശകരുടെ സൗകര്യാർഥം തങ്കശ്ശേരി ലൈറ്റ്ഹൗസിൽ കൂടുതൽ സൗകര്യങ്ങളൊരുക്കുന്നു. ഇതിെൻറ ഭാഗമായി ജൈവ ശൗചാലയം ഉദ്ഘാടനം ചെയ്തു. ലൈറ്റ്ഹൗസ് പരിസരത്ത് ശുചീകരണവും നടത്തി. സ്വച്ഛ് ഭാരത് മിഷെൻറ ഭാഗമായാണ് ശൗചാലയം സ്ഥാപിച്ചത്. ശുചിത്വമിഷനായിരുന്നു നിർമാണ മേൽനോട്ടം. വിളക്കുമാടത്തിൽ കയറാനെത്തുന്ന വിനോദസഞ്ചാരികൾക്കുേവണ്ടിയാണ് ശൗചാലയം സ്ഥാപിച്ചത്. ജൈവ ശൗചാലയത്തിെൻറ ഉദ്ഘാടനം കേന്ദ്ര കപ്പൽ ഗതാഗത വകുപ്പ് ഡയറക്ടർ മധൂകർ ജി. ഗുഡതേ നിർവഹിച്ചു. ഡെപ്യൂട്ടി ഡയറക്ടർ രവീന്ദ്രൻ പെങ്കടുത്തു. വാഹന പാർക്കിങ്ങിന് കൂടുതൽ സൗകര്യങ്ങൾ, വാട്ടർ ഫൗണ്ടൻ, ലൈറ്റ് ഷോ, മിനി ബീച്ച് തുടങ്ങിയ വികസനപ്രവർത്തനങ്ങളും വൈകാതെ ആരംഭിക്കും. നൂറ്റാണ്ട് പിന്നിടുന്ന ലൈറ്റ്ഹൗസിന് മുകളിലെത്തുന്നതിന് ലിഫ്റ്റ് സ്ഥാപിച്ചതോടെ ഇവിടെ എത്തുന്നവരുടെ എണ്ണത്തിൽ വൻവർധന ഉണ്ടായിട്ടുണ്ട്. ദിനേന 300ഓളം പേർ ലൈറ്റ് ഹൗസിൽ കയറാൻ എത്തുന്നുണ്ട്. അവധിദിവസങ്ങളിൽ ഇത് 500ന് മുകളിലാണ്. രാവിലെ 10 മുതൽ ലൈറ്റ്ഹൗസിൽ കയറാം. പടികൾ ചവിട്ടിയും മുകളിലെത്താം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.