പി​ങ്ക് പൊ​ലീ​സ്​ പ​േ​ട്രാ​ളി​ങ്​ ജി​ല്ല​ത​ല ഉ​ദ്ഘാ​ട​നം ഇ​ന്ന്​

കൊല്ലം: പിങ്ക് പൊലീസ് പേട്രാളിങ്ങിെൻറ ജില്ലതല ഉദ്ഘാടനം ചൊവ്വാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങളും കുറ്റകൃത്യങ്ങളും തടയുക എന്നുള്ള ഉദ്ദേശത്തോടുകൂടി കേരള പൊലീസ് നടപ്പാക്കിയ പദ്ധതിയാണിത്. എറണാകുളം, തിരുവനന്തപുരം, കോഴിക്കോട് സിറ്റി എന്നിവിടങ്ങളിൽ നടപ്പാക്കിക്കഴിഞ്ഞു. ഒരു പിങ്ക് പൊലീസ് കൺട്രോൾ റൂമും പേട്രാളിങ് വാഹനവുമാണ് ഉള്ളത്. കൊല്ലം സിറ്റി പൊലീസ് കമീഷണർ ഡോ. എസ്. സതീഷ് ബിനോയുടെ മേൽനോട്ടത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ ജനുവരി നാലിന് കൊല്ലം സിറ്റിയിൽ പിങ്ക് പൊലീസ് പേട്രാളിങ് ആരംഭിച്ചിരുന്നു. ൈഡ്രവർ ഉൾപ്പെടെയുള്ള മുഴുവൻ പൊലീസ് ഉദ്യോഗസ്ഥരും വനിതകളാണെന്നുള്ളതാണ് പ്രത്യേകത. വാഹനങ്ങളിൽ നിരീക്ഷണ കാമറകളും ഇലക്േട്രാണിക് ടാബുകളും ഉൾപ്പെടെ സജ്ജീകരിച്ചിട്ടുണ്ട്. ‘1515’ എന്ന ടോൾഫ്രീ നമ്പറിലേക്ക് വരുന്ന കോളുകൾ കൺട്രോൾ റൂമിലെ കമ്പ്യൂട്ടർ വഴി വാഹനങ്ങളുടെ ലൊക്കേഷൻ അനുസരിച്ച് അതത് വാഹനങ്ങളിൽ ഘടിപ്പിച്ചിരിക്കുന്ന ടാബുകളിലെത്തുകയും വിവരം മനസ്സിലാക്കി പിങ്ക് പേട്രാളിങ് ടീം കൃത്യ സ്ഥലത്തെത്തി പരാതികൾ പരിശോധിക്കുകയും ചെയ്യും. കൊല്ലം സിറ്റി പൊലീസ് കൺട്രോൾ റൂമിലാണ് പിങ്ക് െപാലീസ് കൺട്രോൾ റൂം പ്രവർത്തിക്കുന്നത്. സ്കൂൾ, കോളജ്, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വനിത ഹോസ്റ്റലുകൾ, കുട്ടികളും വനിതകളും തടിച്ചുകൂടുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിൽ പേട്രാളിങ് നടത്തുക, പൂവാല ശല്യം തടയുക, ക്ലാസിൽ കയറാതെ കറങ്ങിനടക്കുന്ന കുട്ടികളെ നിരീക്ഷിച്ച് നടപടിയെടുക്കുക, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ലഹരി മരുന്ന് ഉപയോഗത്തെ സംബന്ധിച്ച് വിവരം ശേഖരിക്കുക തുടങ്ങിയവയാണ് പ്രധാന ചുമതലകൾ. പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയ, രണ്ട് മാസത്തിനുള്ളിൽ പൊതു സ്ഥലങ്ങളിൽ സ്ത്രീകളെ ശല്യപ്പെടുത്തിയ 13 പേർക്കെതിരെയും മദ്യപിച്ച് സ്ത്രീകൾക്കും കുട്ടികൾക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്ന തരത്തിൽ പ്രവർത്തിച്ച 10 പേർക്കെതിരെയും മറ്റ് കുറ്റകൃത്യങ്ങൾ ശ്രദ്ധയിൽപെട്ടതിെൻറ അടിസ്ഥാനത്തിൽ അഞ്ചുപേർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്ത് നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഔദ്യോഗിക ഉദ്ഘാടനത്തിനുശേഷം കൂടുതൽ മെച്ചപ്പെട്ട രീതിയിൽ പ്രവർത്തിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി നോഡൽ ഓഫിസർ ജോർജ് കോശി പറഞ്ഞു. നിലവിൽ ഒരു വനിത എസ്.െഎയും 11 വനിത പൊലീസ് ഉദ്യോഗസ്ഥരും അടങ്ങുന്ന ടീമാണ് പ്രവർത്തിക്കുന്നത്. കൊല്ലം സിറ്റി െപാലീസ് കൺട്രോൾ റൂം സി.െഎ എസ്. ഷെരീഫിനാണ് നിയന്ത്രണ ചുമതല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.