പത്തനാപുരം: മീനച്ചൂടിെൻറ ആധിക്യത്തിൽ കത്തിയമർന്നത് ഹെക്ടർ കണക്കിന് വനഭൂമി. ഇത്തവണ തീ വ്യാപിച്ച് 140 ഹെക്ടർ വനഭൂമിയാണ് ഇല്ലാതായത്. ഇതിൽ തേക്ക് പ്ലാേൻറഷൻ, മാഞ്ചിയം തോട്ടം എന്നിവ ഉൾപ്പെടും. പുനലൂർ ഫോറസ്റ്റ് ഡിവിഷെൻറ കീഴിൽ പത്തനാപുരം, അഞ്ചൽ എന്നിങ്ങനെ രണ്ട് റേഞ്ചുകളാണ് ഉള്ളത്. പത്തനാപുരം പാടം മുതൽ അരിപ്പ മടത്തറ വരെയാണ് വനഭൂമി ഉള്ളത്. 275 സ്ക്വയർ കിലോമീറ്ററാണ് വനഭൂമി. കിഴക്കൻ വനമേഖലയിൽ കാട്ടുതീ വ്യാപകമായത് വന്യമൃഗങ്ങളുടെ ആവാസവ്യവസ്ഥയെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. അച്ചൻകോവിൽ, കറവൂർ, പാടം, ചെമ്പനരുവി, വെരുകുഴി, മുള്ളുമല, കോട്ടക്കയം, പൂവാലിക്കുഴി എന്നീ പ്രദേശങ്ങളിൽ കാട്ടുതീ പടർന്നിരുന്നു. ഇതിൽ പത്തനാപുരം റേഞ്ചിലെ പൂവാലിക്കുഴിയിൽ 25 ഏക്കറാണ് കത്തിയമർന്നത്. 2016നെ അപേക്ഷിച്ച് ഇത്തവണ കൂടുതൽ പ്രദേശത്ത് തീ പടർന്നിട്ടുണ്ട്. ഇത്തവണ പല ഭാഗങ്ങളിലും അതിർത്തി തെളിക്കലും നടന്നില്ല. ഇതും കാട്ടുതീയുടെ വ്യാപ്തി വർധിപ്പിച്ചു. ഫണ്ടിെൻറ അപര്യാപ്തതയും വകുപ്പിനെ വലക്കുന്നുണ്ട്. ജനവാസമേഖലയോട് ചേർന്ന പ്രദേശത്തെ വനഭൂമിയിൽ തീ പടർന്നാൽ മാത്രമാണ് അഗ്നിശമനസേന അടക്കം ഇടപെടൽ ഉണ്ടാകാറുള്ളൂ. ഉൾവനത്തിൽ കാട്ടുതീ ഉണ്ടായാൽ ഫോറസ്റ്റ് വാച്ചർമാരും വനപാലകരും മാത്രമാണ് ഉണ്ടാകുക. തൂപ്പ കെട്ടി തീ അണക്കുകയാണ് ഏകമാർഗം. പല മേഖലയിലും വനസംരക്ഷണസമിതിയുടെ പ്രവർത്തനങ്ങളെല്ലാം പൂർണമായും നിലച്ച മട്ടാണ്. ഇത്തവണ കൃത്യമായ കണക്കുകൾ ശേഖരിച്ച് കൂടുതൽ സുരക്ഷയൊരുക്കാനാണ് ലക്ഷ്യമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.