കൊല്ലം: ട്രാഫിക് പൊലീസിെൻറ വാഹന പരിശോധനക്കിടെ വാഹനങ്ങൾ കൂട്ടത്തോടെ അപകടത്തിൽപെട്ടു. ഇതിൽ പരിക്കേറ്റ യാത്രക്കാരെന ആശുപത്രിയിൽ കൊണ്ടുപോകാൻ വൈകിയതിൽ പ്രതിഷേധിച്ച് നാട്ടുകാർ റോഡ് ഉപരോധിച്ചു. മുള്ളുവിള ജാസ് മൻസിലിൽ നാസറി(57) നാണ് പരിക്കേറ്റത്. ഇയാളെ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാവിലെ 11ന് പോളയത്തോടിന് സമീപത്താണ് സംഭവം. പൊലീസ് കൈ കാണിച്ചതോടെ ബുള്ളറ്റ് ബൈക്ക് പെട്ടെന്ന് നിർത്തി. ഈ സമയം പിന്നാലെ വന്ന കാർ ബുള്ളറ്റിൽ ഇടിച്ചു. ഇടിയിൽ ബുള്ളറ്റ് യാത്രികന് നിസ്സാര പരിക്കേറ്റു. ഇദ്ദേഹം മാറിനിന്ന് പരിക്കുകൾ പരിശോധിക്കുന്നതിനിടെ പൊലീസുകാരൻ സ്കൂട്ടറിന് കൈ കാണിച്ചു. സ്കൂട്ടറും പെട്ടെന്ന് നിർത്തുന്നതിനിടെ പിന്നാലെ വന്ന കെ.എസ്.ആർ.ടി.സി ബസ് സ്കൂട്ടറിൽ ഇടിച്ചു. നിലത്തുവീണ് സ്കൂട്ടർ യാത്രികനും പരിക്കേറ്റു. ഇയാളെ ആശുപത്രിയിൽ കൊണ്ടുപോകാതെ വീണ്ടും വാഹന പരിശോധനക്ക് പൊലീസ് ശ്രമിച്ചത് കണ്ടു നിന്നവരെ ക്ഷുഭിതരാക്കി. അവർ പൊലീസ് നടപടി ചോദ്യം ചെയ്തു. നാട്ടുകാരുടെ പ്രതിഷേധം വിഡിയോയിൽ പകർത്താൻ തുടങ്ങിയതോടെ സംഘർഷാവസ്ഥയായി. 10 മിനിറ്റിലധികം പരിക്കേറ്റയാൾ റോഡിൽ കിടന്നതായി നാട്ടുകാർ ആരോപിച്ചു. പൊലീസുകാർ പരിക്കേറ്റയാളെ ആശുപത്രിയിൽ കൊണ്ടുപോകാനായി ജീപ്പിൽ കയറ്റാൻ ശ്രമിച്ചപ്പോൾ നാട്ടുകാർ തടഞ്ഞു. ഇത്രയധികം സമയം പരിക്കേറ്റയാൾ റോഡിൽ കിടന്നിട്ടും ആശുപത്രിയിൽ കൊണ്ടുപോകാതിരുന്നതിൽ പ്രതിഷേധിച്ചാണ് നാട്ടുകാർ തടഞ്ഞത്. തുടർന്ന് നാട്ടുകാർ തന്നെ പരിക്കേറ്റയാളെ ഓട്ടോറിക്ഷയിൽ ജില്ല ആശുപത്രിയിലെത്തിച്ചു. ഈ സമയം വാഹനപരിശോധന നടത്തിക്കൊണ്ടിരുന്ന പൊലീസ് ജീപ്പുമായി പോയി. ക്ഷുഭിതരായ നാട്ടുകാർ ദേശീയപാതയിൽ കുത്തിയിരുന്നു. 10 മിനിറ്റിന് ശേഷം ഉന്നത പൊലീസ് ഉദ്യോഗസ്ഥർ എത്തി പ്രതിഷേധക്കാരുമായി ചർച്ച നടത്തി. വീഴ്ച വരുത്തിയ പൊലീസുകാർക്കെതിരെ നടപടി സ്വീകരിക്കാമെന്ന് ഉറപ്പ് നൽകിയതോടെയാണ് പ്രതിഷേധക്കാർ പിരിഞ്ഞുപോയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.