കൊല്ലം: കശുവണ്ടിവികസന കോർപറേഷൻ വാങ്ങിയ താൻസാനിയൻ തോട്ടണ്ടിയെ ചൊല്ലിയും വിവാദം. ഗുണനിലവാരം കുറഞ്ഞ തോട്ടണ്ടിയാണ് ഇറക്കുമതി ചെയ്തതെന്ന് ആരോപണമുയരുന്നു. കിലോഗ്രാമിന് 159 രൂപക്ക് ആയിരം ടൺ താൻസാനിയൻ തോട്ടണ്ടി 15.90 കോടി രൂപക്കാണ് കോർപറേഷൻ വാങ്ങിയത്. താൻസാനിയയിൽ ഇപ്പോൾ സീസൺ തുടങ്ങിയതിനാൽ പുതിയ തോട്ടണ്ടിയാണ് എത്തേണ്ടത്. തോട്ടണ്ടി ഇറക്കുമതി ചെയ്യുന്നതിന് താൻസാനിയയിൽ സീസൺ തുടങ്ങുന്നത് കാത്തിരിക്കുകയായിരുന്നു കാഷ്യൂ കോർപറേഷൻ. എന്നാൽ കുണ്ടറ നിയോജകമണ്ഡലത്തിലെ ഫാക്ടറികൾ ഒഴിച്ചുള്ള സ്ഥലത്തെ ഫാക്ടറികളിലെല്ലാം ലഭിച്ചത് ഗുണനിലവാരം കുറഞ്ഞതും പഴകിയതുമായ തോട്ടണ്ടിയാണെന്നാണ് ആരോപണം. കിളികൊല്ലൂരും കൊല്ലം പാൽക്കുളങ്ങരയിലും മറ്റും എത്തിച്ച തോട്ടണ്ടിയിൽ മണ്ണും കലർന്നിട്ടുണ്ടെന്ന് തൊഴിലാളികൾ പറയുന്നു. പുതിയ തോട്ടണ്ടിയിൽ ഗുണനിലവാരം കുറഞ്ഞത് എങ്ങനെ എത്തിയത് എന്നത് ദുരൂഹമാണ്. ഒരു ചാക്കിൽ പുതിയ തോട്ടണ്ടിയെങ്കിൽ മറ്റൊരു ചാക്കിൽ പഴയ തോട്ടണ്ടി എന്ന ക്രമത്തിലാണ് മിക്ക ഫാക്ടറികളിലും ഇറക്കിയിരിക്കുന്നത്. കഴിഞ്ഞമാസം അവസാന ആഴ്ചയാണ് തോട്ടണ്ടി ലഭ്യമാക്കിയത്. ഇതിൻപ്രകാരം ഈ മാസം ഒന്നുമുതൽ കോർപറേഷെൻറ ഫാക്ടറികളിൽ ജോലിയും ആരംഭിച്ചെങ്കിലും പത്തിൽ മാത്രമാണ് തോട്ടണ്ടിയുടെ ഗുണനിലവാരപരിശോധനയായ കട്ടിങ് ടെസ്റ്റ് നടത്തിയത്. പരിശോധനയിൽ കോർപറേഷൻ മാനേജിങ് ഡയറക്ടറുടെ സാന്നിധ്യം ആദ്യന്തം ഉണ്ടായിരുെന്നന്നും അത് സംശയാസ്പദമാണെന്നും ഐ.എൻ.ടി.യു.സി ജില്ല സെക്രട്ടറി കടകംപള്ളി മനോജ് ആരോപിച്ചു. മുൻകാല അഴിമതികളുടെ തനിയാവർത്തനമാണ് ഇപ്പോൾ നടക്കുന്നതെന്നും ഇതിനെക്കുറിച്ച് അടിയന്തരമായി അന്വേഷിച്ച് നടപടിയെടുക്കണമെന്നും മനോജ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയോട് ആവശ്യപ്പെട്ടു. കോർപറേഷനും കാപെക്സും നടത്തുന്ന നാടൻതോട്ടണ്ടി സംഭരണവും സംശയാസ്പദമാണ്. രണ്ടുദിവസം പൂർണമായി തൊഴിൽ കൊടുക്കാനുള്ള തോട്ടണ്ടി സംഭരിക്കാൻ പോലും ബന്ധപ്പെട്ടവർക്ക്് കഴിഞ്ഞിട്ടില്ല. കണ്ണൂർ, കാസർേകാട് ജില്ലകളിലെ തോട്ടണ്ടിയാണ് ലോകത്തിലെ ഏറ്റവും ഗുണമേന്മയുള്ളതും വിലകൂടിയതും. ഇവിടത്തെ കർഷകരിൽനിന്നും സഹകരണസംഘങ്ങളിൽനിന്നും തോട്ടണ്ടി വാങ്ങാൻ ജനുവരി 25ന് കണ്ണൂരിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചെങ്കിലും ഇതുവരെ ഒരു കിലോ തോട്ടണ്ടിപോലും സംഭരിച്ചിട്ടുമില്ല. സംഭരണവില പോലും ഇതുവരെ നിശ്ചയിച്ചില്ല. ഇതുകാരണം 150 രൂപയുണ്ടായിരുന്ന നാടൻതോട്ടണ്ടി വില 130 രൂപയായി കുറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.