കൊട്ടാരക്കര: വനിതകള്‍ക്ക് ആദരവ് നല്‍കാന്‍ വേറിട്ടവഴി ഒരുക്കി കൊല്ലം റൂറല്‍ എസ്.പി. സുരേന്ദ്രനും റൂറല്‍ പൊലീസും. കൊട്ടാരക്കര, പുനലൂര്‍ പൊലീസ് സ്റ്റേഷനുകളുടെ ഭരണം പൂര്‍ണമായി വനിത ജീവനക്കാര്‍ക്ക് നല്‍കിയാണ് മാതൃകയായത്. വനിത സി.ഐ അനിതകുമാരിയായിരുന്നു സ്റ്റേഷന്‍ ഓഫിസര്‍. പാറാവ് ഡ്യൂട്ടി, ഗതാഗത നിയന്ത്രണം, പട്രോളിങ്, കുറ്റകൃത്യങ്ങള്‍ രേഖപ്പെടുത്തല്‍, നിയമപരിപാലനം, എഫ്.ഐ.ആര്‍ തയാറാക്കല്‍, സ്റ്റേഷന്‍ മധ്യസ്ഥത, വയര്‍ലെസ് സംവിധാനത്തിന്‍െറ പ്രവര്‍ത്തനം തുടങ്ങി എല്ലാം വളയിട്ടകൈകള്‍ കാര്യക്ഷമമായി കൈകാര്യം ചെയ്തു. രാവിലെ സ്റ്റേഷനിലത്തെിയ വനിത സി.ഐ സഹപ്രവര്‍ത്തകര്‍ക്കെല്ലാം ഡ്യൂട്ടി വീതിച്ച് നല്‍കി. പുത്തൂര്‍, പൂയപ്പള്ളി, കുണ്ടറ, എഴുകോണ്‍ വനിത സെല്‍, ട്രാഫിക് യൂനിറ്റ് എന്നിവിടങ്ങളില്‍നിന്നുള്ള വനിത പൊലീസുകാരെ താല്‍ക്കാലികമായി സ്റ്റേഷനിലത്തെിച്ചായിരുന്നു പ്രവര്‍ത്തനം ഏകോപിപ്പിച്ചത്. കൂടാതെ ജില്ലയുടെ പരിധിയിലെ 17 പൊലീസ് സ്റ്റേഷനുകളില്‍ പ്രധാനചുമതലകളും വനിത ജീവനക്കാര്‍ക്ക് നല്‍കി. ഇതോടൊപ്പം തന്നെ വനിതകള്‍ക്ക് സ്വയം പ്രതിരോധത്തിനുള്ള പരിശീലനപരിപാടികളും നടന്നു. മൂവായിരത്തിലധികം പേര്‍ക്ക് പരിശീലനം നല്‍കിക്കഴിഞ്ഞതായും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുണ്ടാകുന്ന അതിക്രമങ്ങള്‍ തടയുന്നതിനായി കൂടുതല്‍ ജാഗ്രതയോടുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നതായും റൂറല്‍ ജില്ല പൊലീസ് മേധാവി എസ്. സുരേന്ദ്രന്‍ പറഞ്ഞു. വനിതകള്‍ക്ക് നിയമബോധവത്കരണ ക്ളാസും ജില്ലയിലെ പ്രധാന ട്രാഫിക് പോയന്‍റുകളില്‍ വനിത പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചും റൂറല്‍ ജില്ല വനിത സൗഹൃദ ജില്ലയായി മാറുന്ന കാഴ്ചയായിരുന്നു വനിതദിനത്തില്‍ കാണാന്‍കഴിഞ്ഞത്. കൊട്ടിയം: വനിതദിനത്തില്‍ കൊട്ടിയം പൊലീസ് സ്റ്റേഷനിലത്തെിയവരെ സ്വീകരിച്ചത് വനിത പൊലീസുകാര്‍. പാറാവും ജി.ഡിയും റൈറ്ററും ഹെല്‍പ് ഡെസ്കുകളുമൊക്കെ വനിത പൊലീസുകാരായിരുന്നു നിയന്ത്രിച്ചത്. അന്തര്‍ദേശീയ വനിത ദിനാചരണത്തിന്‍െറ ഭാഗമായി പൊലീസ് സ്റ്റേഷനുകള്‍ കൂടുതല്‍ സ്ത്രീ സൗഹൃദമാക്കി മാറ്റുകയെന്ന ഉദ്ദേശ്യത്തോടെയാണ് ബുധനാഴ്ച കൊട്ടിയം പൊലീസ് സ്റ്റേഷന്‍ നിയന്ത്രണം വനിത ഉദ്യോഗസ്ഥരെ ഏല്‍പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.