പത്തനാപുരം: കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ പട്ടാഴി വടക്കേക്കര പഞ്ചായത്തില്‍ ഇതിനകം നിര്‍മിച്ചത് 25 കുളങ്ങള്‍. പഞ്ചായത്തിലെ പതിമൂന്ന് വാര്‍ഡുകളിലും കുളങ്ങള്‍ നിര്‍മിച്ചാണ് വേനല്‍ നേരിടുന്നതിനുള്ള മാതൃക പ്രവര്‍ത്തനം നടത്തിയത്. തൊഴിലുറപ്പ് തൊഴിലാളികളുടെ സഹകരണത്തോടെയാണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടന്നത്. അഞ്ച് വലിയ കുളവും ഇരുപത് ചെറിയ കുളവുമാണ് കുഴിച്ചത്. ആദ്യഘട്ടത്തില്‍ കോളനികളിലും നീരുറവകളുടെ സമീപത്തും കുളം നിര്‍മിച്ചു. പിന്നീട് കല്ലടയാറിന്‍െറ തീരത്തും കുളം നിര്‍മിക്കുകയായിരുന്നു. വേനല്‍ കൂടുതല്‍ ശക്തമായാല്‍ അഞ്ച് കുളങ്ങള്‍കൂടി നിര്‍മിക്കാന്‍ പദ്ധതിയുണ്ട്. പഴയകുളങ്ങളെല്ലാം നവീകരിക്കുകയും ശുചീകരിക്കുകയും ചെയ്തിട്ടുണ്ട്. പുതിയകുളങ്ങള്‍ സ്ഥാപിച്ചതോടെ കുടിവെള്ളക്ഷാമം ഇത്തവണ അധികം ബാധിച്ചിട്ടില്ളെന്നും പഞ്ചായത്ത് അധികൃതര്‍ പറയുന്നു. ഇതിന് പുറമെ തോടുകള്‍ നവീകരിക്കുകയും കിണര്‍ റീചാര്‍ജിങ്ങിനായി കുഴിയെടുക്കുകയുംചെയ്തിട്ടുണ്ട്. നൂറിലധികം തൊഴിലുറപ്പ് തൊഴിലാളികള്‍ രണ്ടാഴ്ച കൊണ്ടാണ് കുളങ്ങളുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയത്. കല്ലടയാറ്റില്‍ നിര്‍മിച്ച പുതിയ തടയണ കിണറുകളിലേക്കുള്ള നീരുറവയെ ബാധിച്ചതായി പ്രദേശവാസികള്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.