കൊല്ലം: ക്വാറികളും അനുബന്ധവ്യവസായങ്ങളും പ്രവര്‍ത്തിപ്പിക്കുന്നത് ജില്ല ഭരണകൂടം തടഞ്ഞതിനത്തെുടര്‍ന്ന് സമരം സംഘടിപ്പിക്കാനുള്ള സി.ഐ.ടി.യു തീരുമാനത്തിന് സി.പി.എം ജില്ല നേതൃത്വത്തിന്‍െറ പിന്തുണ. ജില്ലകളില്‍ നിര്‍മാണമേഖലയിലെ പ്രവര്‍ത്തനങ്ങള്‍ തടസ്സംകൂടാതെ നടക്കുമ്പോള്‍ കൊല്ലത്ത് മാത്രം ജില്ല ഭരണകൂടവും ജിയോളജി വകുപ്പും പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയാണെന്ന് സി.പി.എം ആരോപിച്ചു. ജില്ലയില്‍ മൂന്ന് മാസമായി നിര്‍മാണമേഖല സ്തംഭനത്തിലാണ്. ഇതിന് അടിയന്തരപരിഹാരം കാണണമെന്ന് സി.പി.എം ജില്ല കമ്മിറ്റിയോഗം അംഗീകരിച്ച പ്രമേയത്തില്‍ ആവശ്യപ്പെട്ടു. ജില്ല ഭരണകൂടം ഉയര്‍ത്തുന്ന തടസ്സവാദങ്ങള്‍ മൂലം മാര്‍ച്ചില്‍ പൂര്‍ത്തീകരിക്കേണ്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ നിര്‍മാണപ്രവര്‍ത്തനങ്ങളുള്‍പ്പെടെ സ്തംഭനത്തിലാണ്. പദ്ധതി നിര്‍വഹണചെലവ് വലിയതോതില്‍ കുറയുന്നതിന് ഇത് കാരണമായിട്ടുണ്ട്. ജില്ലയില്‍ പതിനായിരത്തിലേറെ തൊഴിലാളികളും അനുബന്ധജോലിചെയ്യുന്നവരും സമരത്തിലാണ്. ഇപ്പോള്‍ സ്വകാര്യ നിര്‍മാണമേഖലക്കടക്കം ആവശ്യമായ പാറയും മെറ്റിലും എം സാന്‍റുമെല്ലാം ഇരട്ടിയിലധികം വിലയ്ക്കാണ് സമീപജില്ലകളില്‍നിന്ന് ഇറക്കുന്നത്. പ്രശ്നത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്നും നിര്‍മാണസ്തംഭനം പരിഹരിക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടു. നിര്‍മാണമേഖലയില്‍ പണിയെടുക്കുന്ന തൊഴിലാളികളും ഉടമകളും ചേര്‍ന്ന് സി.ഐ.ടി.യുവിന്‍െറ നേതൃത്വത്തില്‍ 10ന് നടത്തുന്ന കലക്ടറേറ്റ് മാര്‍ച്ച് വിജയിപ്പിക്കണമെന്ന് സി.പി.എം ജില്ല സെക്രട്ടറി കെ.എന്‍. ബാലഗോപാല്‍ അഭ്യര്‍ഥിച്ചു. ജില്ല കമ്മിറ്റി യോഗത്തില്‍ സംസ്ഥാനകമ്മിറ്റി അംഗം കെ. രാജഗോപാല്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, കേന്ദ്ര കമ്മിറ്റി അംഗം പി.കെ. ഗുരുദാസന്‍, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.ജെ. തോമസ് എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.