ആയൂര്‍: എം.സി റോഡില്‍ അപകടക്കെണിയൊരുക്കി മരങ്ങള്‍. ചൂല പാലത്തിന് സമീപം കമ്പംകോട്ട് കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ഫാസ്റ്റും സ്വകാര്യ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലും റോഡിലേക്ക് ചാഞ്ഞുനിന്ന പാഴ്മരം വില്ലനാവുകയായിരുന്നു. മുന്നില്‍പോയ കാര്‍ ബ്രേക്ക് ചെയ്തതിനെ തുടര്‍ന്ന് ഇടത്ത് റോഡ് വശത്തേക്ക് വെട്ടിച്ച സ്വകാര്യബസിന്‍െറ പിന്‍ഭാഗം റോഡിലേക്ക് ചാഞ്ഞുനിന്ന വട്ടമരത്തില്‍ ഉടക്കുകയായിരുന്നു. ഇതേതുടര്‍ന്ന് സ്വകാര്യ ബസിന്‍െറ മുന്‍ഭാഗം വലത്തേക്ക് തെന്നിമാറി അപകടം ഉണ്ടാവുകയായിരുന്നുവെന്നാണ് സൂചന. എം.സി റോഡിന്‍െറ പലഭാഗത്തും ഇപ്രകാരം പാഴ്മരങ്ങള്‍ റോഡിലേക്ക് ചരിഞ്ഞ് വളര്‍ന്നുനില്‍പ്പുണ്ട്. റോഡിന്‍െറ പല ഭാഗവും നിര്‍മിച്ചിരിക്കുന്നത് അശാസ്ത്രീയമായ രീതിയിലുമാണ്. ചടയമംഗലം ശ്രീരംഗം വളവില്‍ അപകടങ്ങള്‍ പെരുകിയതോടെ താല്‍ക്കാലിക ഡിവൈഡര്‍ സ്ഥാപിച്ചിരുന്നു. എന്നാല്‍ ദിവസങ്ങള്‍ക്കകം അവ വാഹനങ്ങള്‍ കയറിയിറങ്ങി അപ്രത്യക്ഷമായി. നിലവിലുള്ള സ്ഥലം ഏറ്റെടുത്ത് റോഡിന് വീതികൂട്ടാന്‍ താലൂക്ക് വികസന സമിതിയില്‍ നിര്‍ദേശമുയര്‍ന്നിരുന്നു. എന്നാല്‍ തുടര്‍നടപടികളുണ്ടായില്ല. പലയിടത്തും മുന്നറിയിപ്പ് സൂചന ബോര്‍ഡുകള്‍ ഇല്ലാത്തതും അപകടസൂചന ലൈറ്റുകള്‍ സ്ഥാപിക്കാത്തതും യാത്ര സുരക്ഷിതമല്ലാതാക്കുന്നു. ആയൂര്‍ ടൗണില്‍ സിഗ്നല്‍ ലൈറ്റ് പ്രവര്‍ത്തനക്ഷമമല്ലാതായിട്ട് നാളേറെയായി. വ്യാപാരിവ്യവസായികളും വിവിധസംഘടനകളും രാഷ്ട്രീയപാര്‍ട്ടികളും സിഗ്നല്‍ സംവിധാനം ക്രമപ്പെടുത്തണമെന്ന് നിരവധിപരാതികള്‍ അധികാരികള്‍ക്ക് നല്‍കിയിട്ടും നടപടിയുണ്ടായില്ല. വയക്കല്‍ പാട്ടപ്പള്ളി വളവിലുണ്ടായ കാറപകടത്തില്‍ അഞ്ചുപേര്‍ മരിച്ചിരുന്നു. 2013ല്‍ ശ്രീരംഗം വളവില്‍ ഏഴുപേരുടെ മരണത്തിന് കാരണമായ കെ.എസ്.ആര്‍.ടി.സി സ്വകാര്യ ബസ് അപകടം നടന്നിരുന്നു. ഇളവക്കോട് ബ്ളോക്ക് ഓഫിസിന് സമീപവും ഓട്ടോയും ബസും കൂട്ടിയിടിച്ച് മൂന്നുപേര്‍ മരിച്ചിരുന്നു. നിരവധി ചെറുതുംവലുതമായ അപകടങ്ങള്‍ ഉണ്ടായിട്ടും അധികാരികള്‍ മൗനംപാലിക്കുന്നത് നാട്ടുകാരില്‍ പ്രതിഷേധത്തിനിടയാക്കു കയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.