തലച്ചിറ: വെട്ടിക്കവല പഞ്ചായത്തിലെ ജനങ്ങളുടെ ആശ്രയമായ തലച്ചിറ പ്രാഥമികാരോഗ്യ കേന്ദ്രം അവഗണന തുടരുന്നു. 1960ല്‍ ഡിസ്പെന്‍സറിയായി പ്രവര്‍ത്തനം തുടങ്ങിയ ആതുരാലയം വര്‍ഷങ്ങള്‍ക്കു മുമ്പ് പ്രാഥമികാരോഗ്യ കേന്ദ്രമായി ഉയര്‍ത്തിയെങ്കിലും ചികിത്സ സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചില്ല. നിത്യേന നൂറുകണക്കിന് രോഗികളാണ് ചികിത്സ തേടിയത്തെുന്നത്. എന്നാല്‍ ഡോക്ടറുടെ സേവനം വേണ്ടവിധം ലഭിക്കുന്നില്ളെന്ന് ആക്ഷേപമുണ്ട്. ആഴ്ചയില്‍ മൂന്നോ നാലോ ദിവസം ഉച്ചവരെ മാത്രമാണ് പരിശോധനയുള്ളത്. ഡോക്ടറില്ലാത്ത ദിവസങ്ങളില്‍ മറ്റ് ആശുപത്രി ജീവനക്കാരും കുറവായിരിക്കും. ഞായറാഴ്ചകളില്‍ ജീവനക്കാരില്ലാത്തിനാല്‍ അത്യാഹിതവുമായി എത്തുന്നവര്‍ക്ക് പ്രാഥമിക ശുശ്രുഷപോലും ലഭിക്കില്ല. വൈദ്യസഹായം ലഭിക്കണമെങ്കില്‍ 15 കിലോമീറ്റര്‍ അകലെ പുനലൂരിലോ കൊട്ടാരക്കരയിലോ എത്തണം. കാലാകാലങ്ങളില്‍ വന്‍തുക മുടക്കി അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. എന്നാല്‍ അശാസ്ത്രീയവും ദീര്‍ഘവീക്ഷണവും ഇല്ലാത്തതിനാല്‍ പ്രയോജനമില്ലാത്ത നിലയിലാണ്. പ്രധാന കെട്ടിടത്തിന്‍െറ മുകളിലെ ഷീറ്റ് ശക്തമായ കാറ്റുണ്ടായാല്‍ തകരുന്ന നിലയിലാണ്. മോര്‍ച്ചറിയും ഉപയോഗശൂന്യമാണ്. ആശുപത്രിക്ക് ആകെയുണ്ടായിരുന്ന 67സെന്‍റ് ഭൂമിയില്‍ നല്ളൊരു ഭാഗവും നഷ്ടമായി. നിലവിലെ സൗകര്യങ്ങള്‍ മെച്ചമാക്കി ആരോഗ്യകേന്ദ്രം കമ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററായി ഉയര്‍ത്തണമെന്ന് തലച്ചിറ പൗരസമിതി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.