കൊട്ടിയം: പുതിയ റേഷൻകാർഡ് സംബന്ധിച്ച് നിർധന കുടുംബങ്ങൾക്ക് പരാതികളേറെ. തൃക്കാവിൽവട്ടം ഭാഗത്ത് നേരത്തേ ബി.പി.എൽ കാർഡുണ്ടായിരുന്ന നിരവധിപേർ അതിൽനിന്ന് പുറത്തായെന്നാണ് പരാതി. ഇതോടെ ദലിത് കുടുംബങ്ങളടക്കം വലിയ ആശങ്കയിലാണ്. ചികിത്സ ആനുകൂല്യങ്ങളടക്കം നിഷേധിക്കപ്പെടുമെന്ന പേടിയാണ് ഇവർക്ക് പ്രധാനമായുള്ളത്. പേരയം കക്കാട്ട് വയലിലും പരിസരത്തുമുള്ള ധാരാളം കുടുംബങ്ങളുടെ റേഷൻ കാർഡുകൾ എ.പി.എല്ലായി മാറിയിട്ടുണ്ട്. പുതിയ റേഷൻ കാർഡ് ലഭിച്ചപ്പോഴാണ് പലരും തങ്ങളുടെ കാർഡ് എ.പി.എല്ലായി മാറിയതറിയുന്നത്. സ്വന്തമായി വീടും സ്ഥലവുമില്ലാത്തതിനാൽ വാടകക്ക് താമസിക്കുന്നവരുടെ കാർഡുകളും എ.പി.എല്ലായി മാറിയതിൽപ്പെടുന്നു. കാർഡ് ബി.പി.എല്ലാക്കി നൽകണമെന്നാവശ്യപ്പെട്ട് കക്കാട് വയൽ നിവാസികൾ ജില്ല കലക്ടർക്ക് പരാതി നൽകാൻ തയാറെടുക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.