കടയ്ക്കൽ: അധികാരത്തിെൻറ ആനുകൂല്യംപറ്റി നിൽക്കുന്ന വർഗീയ ഫാഷിസം ജനജീവിതത്തെ ഭീതിപ്പെടുത്തുന്ന കാലമാണ് ഇന്ത്യയിൽ നിലനിൽക്കുന്നതെന്ന് എഴുത്തുകാരൻ ടി.ഡി. രാമകൃഷ്ണൻ. പ്രഭാകരൻ വയലയുടെ അമാവാസിയിലെ പൂക്കൾ, ഗാന്ധിനഗറിലേക്കുള്ള ദൂരം നോവലുകൾ പ്രകാശനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എഴുത്തും പുസ്തകപ്രകാശനവുമൊന്നും അത്ര ലളിതമല്ലാതായി മാറുകയാണ്. പ്രകാശനചടങ്ങുകൾ കഴിഞ്ഞ് മടങ്ങുന്നവർ ആക്രമിക്കപ്പെടുന്നതും എഴുത്തുകരെയും പ്രസാധകരെയും കരിഒായിൽ പൂശുന്നതും വീട്ടിൽകയറി വെടിവെച്ച് കൊല്ലുന്നതും നമ്മുടെ പുതിയ അനുഭവങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. ചുറ്റുപാടുകളെയും പ്രകൃതിയെയും കുറിച്ച് തികഞ്ഞ ജാഗ്രത പ്രഭാകരൻ വയലയുടെ രചനകളിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുല്ലക്കര രത്നാകരൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കടയ്ക്കൽ വ്യാപാരഭവനിൽ ഡോ. വയല വാസുദേവൻപിള്ള ഫൗണ്ടേഷനാണ് ചടങ്ങ് സംഘടിപ്പിച്ചത്. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻറ് ജെ.സി. അനിൽ അധ്യക്ഷത വഹിച്ചു. ഫൗണ്ടേഷൻ സെക്രട്ടറി കെ.ജി. വിജയകുമാർ സ്വാഗതം പറഞ്ഞു. പ്രഫ. ബി. ശിവദാസൻപിള്ള, പുളിമാത്ത് ശ്രീകുമാർ എന്നിവർ പുസ്തകങ്ങൾ ഏറ്റുവാങ്ങി. ഡോ. തോട്ടം ഭുവനേന്ദ്രൻനായർ പുസ്തകങ്ങൾ പരിചയപ്പെടുത്തി. പ്രഭാത് ബുക്സ് ജനറൽ മാനേജർ എസ്. ഹനീഫ റാവുത്തർ, ജെ. സുധാകരൻ, രവീന്ദ്രൻപിള്ള, വയലാശശി എന്നിവർ സംസാരിച്ചു. പ്രഭാകരൻ വയല നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.