കൊല്ലം: 14ന് അർധരാത്രി മുതൽ ട്രോളിങ് നിരോധനം ആരംഭിക്കാനിരിക്കെ 15ന് കൂടി മത്സ്യം വിൽക്കാൻ അനുവദിക്കണമെന്ന മത്സ്യത്തൊഴിലാളികളുടെ ആവശ്യം ഫിഷറീസ് വകുപ്പ് തള്ളി. നിരോധനം 14ന് അർധരാത്രി ആരംഭിക്കുന്നതുവരെ പിടിക്കുന്ന മത്സ്യം അടുത്തദിവസം വിൽക്കാൻ അനുവദിക്കണമെന്ന ആവശ്യം മത്സ്യത്തൊഴിലാളി സംഘടനകൾ വകുപ്പു മന്ത്രിയുടെയടക്കം ശ്രദ്ധയിൽപെടുത്തിയിരുന്നു. എന്നാൽ, നിരോധനം കാര്യക്ഷമമായി നടപ്പിലാക്കണമെങ്കിൽ മത്സ്യവിൽപനയും ഇൗ സമയം മുതൽ നടത്താനാവിെല്ലന്ന നിലപാടിലാണ് ഫിഷറീസ് വകുപ്പ്. ഇക്കാര്യം ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ട്. ജൂലൈ 31 അർധരാത്രിവരെ നീളുന്ന നിരോധനത്തിെൻറ ക്രമീകരണങ്ങൾ ഫിഷറീസ് വകുപ്പിെൻറ മേൽനോട്ടത്തിൽ ഇതിനകം പൂർത്തിയായി. നിരോധനം ആരംഭിക്കുന്നതിന് മുമ്പായി ജില്ലയുടെ കടലോരമേഖലയായ പരവൂർ മുതൽ അഴീക്കൽവരെ കരയിലും കടലിലും മൈക്ക് പ്രചാരണം നടത്തും. 14ന് അർധരാത്രി ബോട്ടുകൾ നീണ്ടകര പാലത്തിെൻറ കിഴക്കുവശത്തേക്ക് മാറ്റി പാലത്തിെൻറ സ്പാനുകൾ തമ്മിൽ ചങ്ങലയിട്ട് ബന്ധിക്കും. ഇൻബോർഡ് വള്ളങ്ങൾക്ക് ഡീസൽ അടിക്കുന്നതിനായി നീണ്ടകര, ശക്തികുളങ്ങര, അഴീക്കൽ എന്നിവിടങ്ങളിലെ മത്സ്യഫെഡ് പമ്പുകൾ തുറന്നുപ്രവർത്തിക്കും. ഇതോടൊപ്പം കഴിഞ്ഞവർഷം തുറന്നുപ്രവർത്തിച്ച അഴീക്കൽ ഭാഗത്തെ സ്വകാര്യ പമ്പുകൾ ഇക്കൊല്ലവും ഉണ്ടാവും. തീരദേശത്തെ മറ്റ് പമ്പുകൾ ഇക്കാലയളവിൽ പ്രവർത്തിക്കാൻ അനുവദിക്കില്ല. തീരത്തും തുറമുഖ മേഖലയിലും പൊലീസിെൻറ സാന്നിധ്യം ഉറപ്പാക്കിയിട്ടുണ്ട്. ഇതര സംസ്ഥാന ബോട്ടുകളടക്കം നിരീക്ഷിക്കാൻ സംവിധാനമുണ്ടാവും. തങ്കശ്ശേരി, നീണ്ടകര, അഴീക്കൽ എന്നിവിടങ്ങളിൽ മറൈൻ എൻഫോഴ്സ്മെൻറ് കൺേട്രാൾ റൂമുകൾ 24 മണിക്കൂറും പ്രവർത്തിക്കും. പത്ത് ലൈഫ് ഗാർഡുകളും മൂന്ന് ബോട്ടുകളും ഉൾപ്പെടുന്ന കടൽരക്ഷാ സ്ക്വാഡും തീരദേശ പൊലീസ് ബോട്ടും രക്ഷാപ്രവർത്തനത്തിനുണ്ടാകും. തങ്കശ്ശേരി, നീണ്ടകര മത്സ്യബന്ധന തുറമുഖ പുലിമുട്ടുകളിൽ സോളാർ ഗൈഡ് ലൈറ്റുകൾ സ്ഥാപിക്കുന്നതിനുള്ള നടപടികളും പൂർത്തിയായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.