കുന്നിക്കോട്: ഇറച്ചിക്കോഴി വില വർധിക്കുന്നു. ഒരുകിലോ ഇറച്ചിക്കോഴിയുടെ വില ഇപ്പോൾ 150 രൂപയിലധികമാണ്. മുൻവർഷങ്ങളെ അപേക്ഷിച്ച് റെക്കോഡ് വിലയാണെന്ന് വ്യാപാരികൾ പറയുന്നു. ഒരുമാസം മുമ്പ് ഒരുകിലോക്ക് 90 രൂപയിൽ താഴെ വരെ എത്തിയിരുന്നു. കശാപ്പ് നിയന്ത്രണത്തിെൻറ പശ്ചാത്തലത്തിൽ അന്യസംസ്ഥാനങ്ങളിൽനിന്ന് അറവുമാടുകളുടെ വരവിലുണ്ടായ കുറവാണ് വിലവർധിക്കാൻ കാരണം. ഇത് വിവാഹ പാർട്ടികളെയും ഭക്ഷണശാലകളെയും മറ്റും ബാധിക്കുന്നുണ്ട്. കോഴി വിലക്കനുസൃതമായി മാംസത്തിനായി ഉപയോഗിക്കുന്ന മറ്റുള്ളവയുടെ വിലയിലും വ്യത്യാസമുണ്ട്. കോഴിയിറച്ചി വില ഉയരുന്ന സാഹചര്യത്തിൽ ഭക്ഷണശാലകളിലും വില വർധനവുണ്ടാകുമെന്ന ആശങ്കയുണ്ട്. തമിഴ്നാട്ടിൽനിന്ന് വരുന്ന കോഴിക്കുഞ്ഞുങ്ങളുടെയും ഇറച്ചിക്കോഴികളുടെയും വില വർധിച്ചതാണ് വിലകൂടാൻ കാരണമായി മൊത്തകച്ചവടക്കാർ പറയുന്നത്. തമിഴ്നാട്ടിൽനിന്നാണ് ജില്ലയിലേക്ക് വാണിജ്യാടിസ്ഥാനത്തിൽ കൂടുതലും കോഴികളെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.