കുണ്ടറ: കേന്ദ്ര സർക്കാർ തകർക്കാൻ ശ്രമിച്ചെങ്കിലും സംസ്ഥാനെത്ത സഹകരണ ബാങ്കുകൾ ഏറെ ജനകീയ വിശ്വാസം നേടി തലയെടുപ്പോടെ നിൽക്കുകയാണെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. കേരള ബാങ്ക് പദ്ധതി റിസർവ് ബാങ്ക് അംഗീകാരത്തിന് അയച്ചിരിക്കുകയാണ്. ഡിസംബറോടെ ബാങ്ക് നിലവിൽവരുമെന്നാണ് പ്രതീക്ഷ. പുനുക്കൊന്നൂർ സർവിസ് സഹകരണ ബാങ്കിെൻറ സപ്തതി സ്മാരക മന്ദിരത്തിെൻറ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു മന്ത്രി. ഇളമ്പള്ളൂർ പഞ്ചായത്ത് പ്രസിഡൻറ് സുജാത മോഹൻ അധ്യക്ഷത വഹിച്ചു. ഹരിതഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം ജി.എസ്. ജയലാൽ എം.എൽ.എയും പുതിയ വായ്പ പദ്ധതികളുടെ ഉദ്ഘാടനം എൻ.കെ. േപ്രമചന്ദ്രൻ എം.പി നിർവഹിച്ചു. ബാങ്ക് പ്രസിഡൻറ് കെ.ബി. മുരളി കൃഷ്ണൻ, മുൻ എം.പി പി. രാജേന്ദ്രൻ, കൊറ്റങ്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി. വിനിതകുമാരി, ജില്ല പഞ്ചായത്ത് അംഗം ഷെർലി സത്യദേവൻ, ഇളമ്പള്ളൂർ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ജലജഗോപൻ, കൊറ്റങ്കര പഞ്ചായത്ത് വൈസ് പ്രസിഡൻറ് എൻ. പ്രഭാകരൻപിള്ള, കൊല്ലം അസി. രജിസ്ട്രാർ ബി.എസ്. പ്രവീൺദാസ്, സെക്രട്ടറി ടി.ഡി. രജിത, പഞ്ചായത്ത് അംഗങ്ങളായ സി. ശ്രീജ, ഐ. ഷഫീക്ക് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.