കൊട്ടിയം: സാധാരണക്കാർക്കും നിർധനർക്കും കൈത്താങ്ങാകുകയെന്നത് മനുഷ്യപക്ഷത്തിെൻറ കടമയാണെന്ന് മന്ത്രി കെ.ടി. ജലീൽ. സി.പി.എം. കൊട്ടിയം ഏരിയ കമ്മിറ്റി മുൻകൈയെടുത്ത് രൂപവത്കരിച്ച ആർദ്രം ചാരിറ്റബിൾ സൊസൈറ്റി കൊട്ടിയത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാധാരണക്കാർക്ക് ആശ്വാസം പകരുന്ന സർക്കാറാണ് കേരളം ഭരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡൻറ് മാധവൻ പിള്ള അധ്യക്ഷത വഹിച്ചു. ചികിത്സ സഹായവും ഉപകരണ വിതരണവും എം. നൗഷാദ് എം.എൽ.എ. നിർവഹിച്ചു. മുൻ എം.പി പി. രാജേന്ദ്രൻ, സി.പി.എം ജില്ല കമ്മിറ്റി അംഗം കെ. സുഭഗൻ, ജില്ല പഞ്ചായത്ത് അംഗം എസ്. ഫത്തഹുദീൻ, മുഖത്തല ബ്ലോക് പഞ്ചായത്ത് പ്രസിഡൻറ് രാജീവ്, ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അജയ കുമാർ, മയ്യനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ലക്ഷ്മണൻ, നെടുമ്പന ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് നാസറുദ്ദീൻ എന്നിവർ സംസാരിച്ചു. എൻ. സന്തോഷ് സ്വാഗതവും ആസാദ് അച്ചുമഠം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.