കരുനാഗപ്പള്ളി: താലൂക്കിൽ ഡെങ്കിപ്പനിയും എച്ച്1 എൻ1 അടക്കമുള്ള പകർച്ചപ്പനികളും പടരുന്നു. തൊടിയൂർ കുലശേഖരപുരത്ത് ഒരാഴ്ചക്കുള്ളിൽ മൂന്ന് പേർ പനിബാധിച്ച് മരിച്ചു. തൊടിയൂർ ഇടക്കുളങ്ങര പുന്നൂരയ്യത്ത് കിഴക്കതിൽ ചിത്ര (41) വ്യാഴാഴ്ച മരിച്ചു. െഡങ്കിപ്പനി ബാധിച്ച് ഇവരുടെ പിതാവ് ഒരാഴ്ച മുമ്പ് മരിച്ചിരുന്നു. കുലശേഖരപുരം ഗവ. ഹയർ സെക്കൻഡറി സ്കൂളിന് സമീപം ഉണ്ണി (45) വെള്ളിയാഴ്ച മരിച്ചു. കരുനാഗപ്പള്ളി നഗരസഭയിലും തൊടിയൂർ, കുലശേഖരപുരം, തഴവ, ക്ലാപ്പന, ഓച്ചിറ തുടങ്ങിയ പഞ്ചായത്തുകളിലും ഡെങ്കിപ്പനിയും പകർച്ചപ്പനിയും വ്യാപകമാണ്. തൊടിയൂരിെൻറ വടക്ക് പഠിഞ്ഞാറൻ പ്രദേശങ്ങളിലും ഒന്ന്, രണ്ട് വാർഡുകളിലും കുലശേഖരപുരത്ത് പുന്നക്കുളം, കടത്തൂർ, നീലികുളം കോട്ടക്കപ്പുറം പ്രദേശങ്ങളിലും നിരവധിപേർക്ക് പനി ബാധിച്ചു. കൊതുകുനശീകരണത്തിന് കാര്യമായി ഒന്നും നടത്തുന്നില്ലെന്ന പരാതി വ്യാപകമാണ്. നഗരസഭയിൽ സർവത്ര പനി ബാധിതരാണ്. ഇവിടെ ജാഗ്രത സമിതികൾ രൂപവത്കരിച്ചെങ്കിലും കാര്യമായ പ്രവർത്തനങ്ങൾ ഒന്നും നടക്കുന്നില്ല. മാലിന്യങ്ങൾ വഴിവക്കുകളിലും ഒഴുക്കില്ലാത്ത വെള്ളക്കെട്ടുകളിലും കിടന്ന് ചീഞ്ഞളിഞ്ഞ് രോഗാണുക്കളും കൊതുകുകളും പെരുകുന്നു. കൊതുകുകളുടെ ഉറവിടനശീകരണത്തിനായും മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനായും പഞ്ചായത്തുകളും ഒന്നുംചെയ്യുന്നില്ല. തഴവ പഞ്ചായത്തിൽ മാത്രമാണ് പേരിനെങ്കിലും ശുചീകരണം നടന്നത്. മിക്കപഞ്ചായത്തിലും ആശാ വർക്കർമാർ ബീച്ചിങ് പൗഡർ വീടുകളിലെ കിണറുകളിൽ നിക്ഷേപിക്കുക മാത്രമാണ് െചയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.