കൊല്ലം: നഗരസഭ മാലിന്യസംസ്കരണ പ്രഖ്യാപനങ്ങൾ ആവർത്തിക്കുേമ്പാഴും മാറ്റമില്ലാതെ നിരത്തുകൾ. കാലവർഷമെത്തിയതോടെ ജനത്തെ വലച്ച് മാലിന്യം മഴമെള്ളത്തിനൊപ്പം ഒഴുകിപ്പരക്കുകയാണ്. പലയിടത്തും ഒാടകളിൽ മാലിന്യം അടിഞ്ഞ് ഒഴുക്ക് തടസ്സപ്പെട്ടിട്ടുണ്ട്. മഴവെള്ളത്തോടൊപ്പം രൂക്ഷമായ ദുർഗന്ധത്തോടെ മാലിന്യം കുത്തിയൊലിച്ചെത്തുന്നത് നഗരത്തിലെ നിത്യകാഴ്ചയാണ്. റോഡിലൂടെ ഒഴുകിയ മാലിന്യത്തിൽ ബൈക്ക് യാത്രക്കാർ തെന്നിവീണ സംഭവവും കഴിഞ്ഞദിവസങ്ങളിലുണ്ടായി. നഗരത്തിെൻറ വിവിധഭാഗങ്ങളിൽ രൂപപ്പെട്ട മാലിന്യക്കൂനകളാണ് മറ്റൊരു ദുരിതം. കൊല്ലംതോട്, അഷ്ടമുടിക്കായൽ എന്നിവിടങ്ങളിൽ മാലിന്യം അടിഞ്ഞ് കൂടിയിട്ടുണ്ട്. കൊല്ലം തോട്ടിൽ മാലിന്യം കെട്ടിക്കിടന്ന് വെള്ളം കറുത്ത് ദുർഗന്ധം വമിക്കുന്ന നിലയിലാണ്. നഗരഹൃദയമായ ചിന്നക്കട റൗണ്ടിന് സമീപത്തെ റെയിൽവേ ഭൂമിയിൽ മാലിന്യം മലപോലെ കൂടിക്കിടക്കാൻ തുടങ്ങിയിട്ട് കാലങ്ങളായി. ഇപ്പോഴും ഇവിടെ മാലിന്യനിക്ഷേപം തുടരുന്നുണ്ട്. ഇതിനെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധം ശക്തമാണ്. ചാറ്റൽ മഴ പെയ്താൽ തന്നെ ഇവിടെനിന്ന് മലിനജലം ഒലിച്ച് റോഡിലേക്കിറങ്ങും. കാലവർഷം ശക്തിപ്രാപിക്കുന്നതോടെ സാംക്രമികരോഗങ്ങൾ പിടിമുറുക്കുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു. വിവിധഭാഗങ്ങളിൽ െഡങ്കിപ്പനി ഉൾപ്പെടെ റിപ്പോർട്ട് ചെയ്തത് ആശങ്കയുണ്ടാക്കുന്നതാണ്. മഴക്കാല പുർവ ശുചീകരണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിലും വേണ്ടത്ര കാര്യക്ഷമമല്ലെന്ന് ആക്ഷേപമുണ്ട്. കാലവർഷം ശക്തിപ്രാപിക്കുന്നതിന് മുമ്പ് സമയബന്ധിതമായി ശുചീകരണപ്രവർത്തനങ്ങൾ പൂർത്തിയാക്കിയിെല്ലങ്കിൽ സ്ഥിതി ഗുരുതരമാകും. നഗരസഭയിൽ മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾക്കായി 165 സ്ഥിരംതൊഴിലാളികർക്ക് പുറമേ 63 താൽക്കാലിക തൊഴിലാളികളെക്കൂടി പുതുതായെടുത്തിട്ടുണ്ട്. എല്ലാ വാർഡുകളിലും വീടുകൾ കയറിയുള്ള ശുചീകരണം, ബോധവത്കരണം, ഫോഗിങ് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായി അധികൃതർ പറയുന്നു. മാലിന്യ നിക്ഷേപം രൂക്ഷമായ സ്ഥലങ്ങളിൽ എയറോബിക് ട്രീറ്റ്മെൻറ് പ്ലാൻറുകൾ സ്ഥാപിക്കുമെന്ന് പറയുന്നുണ്ടെങ്കിലും നിലവിൽ മുളങ്കാടകത്തും പീരങ്കി മൈതാനത്തിനടുത്തെ ബി ഡിവിഷനിലും മാത്രമാണ് ഇവ പ്രവർത്തിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.