കൊല്ലം: കേബിൾ ടി.വി ഒാപറ്റേർമാരെ പ്രതിസന്ധിയിലാക്കുന്ന സമീപനം തിരുത്താൻ എ.സി.വി മാനേജ്മെൻറ് തയാറാകണമെന്ന് കേരള കേബിൾ ടി.വി ഒാപറേറ്റേഴ്സ് അസോ. ആവശ്യെപ്പട്ടു. ജനപ്രിയ ചാനലുകൾ പലതും ചർച്ചകൂടാതെ നിർത്തിവെക്കുന്നതടക്കമുള്ള നടപടി അവസാനിപ്പിക്കണം. ഉദ്യോഗസ്ഥരുടെ ഭാരിച്ച ശമ്പളത്തിനും ധൂർത്തിനും വേണ്ടി വരുമാനം കണ്ടെത്താൻ കേബിൾ ടി.വി ഒാപറേറ്റർമാെര ബലിയാടാക്കുകയാണ്. ട്രായിയുടെ മാർഗനിർദേശങ്ങൾ േപാലും പാലിക്കപ്പെടുന്നില്ല. അമിതവിലക്ക് സെറ്റ്ടോപ് ബോക്സുകൾ വിറ്റശേഷം അവ കേടായാൽ മാറ്റിനൽകുന്നതിന് വീണ്ടും പണം ഇൗടാക്കുന്നു. പകരം സെറ്റ്ടോപ് ബോക്സുകൾ യഥാസമയം നൽകുന്നില്ലെന്നും അസോസിയേഷൻ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.