കരുനാഗപ്പള്ളി: നമ്മുടെ നദികളിലെ മാലിന്യം നീക്കംചെയ്താൽ തന്നെ അനുഗ്രഹീത സംസ്ഥാനമായി കേരളം മാറുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. സി.പി.എമ്മിെൻറ നേതൃത്വത്തിൽ നടത്തുന്ന പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളുടെ ജില്ലതല ഉദ്ഘാടനം തൊടിയൂർ പാലത്തിനു സമീപം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഓരോ നദികളുടേയും പരിസരവാസികളെ ആ നദികളുടെ സംരക്ഷകരായി മാറ്റണം. ഇതിനായി ജാഗ്രത സമിതികൾ രൂപവത്കരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. പള്ളിക്കലാറിെൻറ തീരത്ത് കണ്ടൽ തൈകൾ വെച്ചുപിടിപ്പിച്ചാണ് പദ്ധതി കൊടിയേരി ഉദ്ഘാടനം ചെയ്തത്. സി.പി.എം ജില്ല സെക്രട്ടറി കെ.എൻ. ബാലഗോപാൽ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം. ശിവശങ്കരപിള്ള സ്വാഗതം പറഞ്ഞു. അഡ്വ. കെ. സോമപ്രസാദ് എം.പി, സൂസൻ കോടി, കെ. വരദരാജൻ, പി.ആർ. വസന്തൻ, ഇ. കാസിം, എം. ഗംഗാധരകുറുപ്പ്, രാജമ്മ ഭാസ്കരൻ, ഏരിയ സെക്രട്ടറിമാരായ പി.കെ. ബാലചന്ദ്രൻ, പി.ബി. സത്യദേവൻ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരായ എസ്. ശ്രീലത, കവിക്കാട്ട് മോഹനൻ തുടങ്ങിയവർ സംസാരിച്ചു. ശാസ്താംകോട്ട: സംസ്ഥാനത്ത് ബഹുജന പങ്കാളിത്തത്തോടെ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാൻ സി.പി.എം പ്രതിജ്ഞാബദ്ധമാണെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സി.പി.എം നടപ്പാക്കുന്ന പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളുടെ ജില്ലതല ഉദ്ഘാടനം ശൂരനാട് തെക്ക് പഞ്ചായത്ത് പള്ളിക്കലാറിെൻറ തീരത്ത് മുളത്തൈനട്ട് നിർവഹിക്കുകയായിരുന്നു അദ്ദേഹം. ജില്ല സെക്രട്ടറി കെ.എൻ. ബാലഗോപാൽ അധ്യക്ഷത വഹിച്ചു. കെ. രാജഗോപാൽ, ഇ. കാസിം, കെ. സോമപ്രസാദ് എം.പി, പി.ആർ. വസന്തൻ, അഡ്വ. എം. ഗംഗാധരകുറുപ്പ്, എം. ശിവശങ്കരപിള്ള, പി.ബി. സത്യദേവൻ, പി.ആർ. ബാലചന്ദ്രൻ, സൂസൻ കോടി, ജയചന്ദ്രൻ, ശിവപ്രസാദ്, അക്കരയിൽ ഹുസൈൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.