ചവറ: കനത്ത മഴയിലും കുടിവെള്ളം കിട്ടാതെ വലയുകയാണ് ചവറയിലെ നിരവധി കുടുംബങ്ങൾ. പ്രദേശത്തെ കുഴൽകിണറിെൻറ പ്രവർത്തനം നിലച്ചതാണ് ജലക്ഷാമത്തിന് കാരണം. 2015--16 വർഷം ചവറ ഗ്രാമപഞ്ചായത്തിലെ മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ വരൾച്ച ദുരിതാശ്വാസ പദ്ധതി പ്രകാരം 4,07,190 രൂപ ചെലവഴിച്ച് ഭൂഗർഭ ജല വകുപ്പിെൻറ നേതൃത്വത്തിൽ നടപ്പാക്കിയ ജലവിതരണ പദ്ധതിയാണ് ആഴ്ചകളായി താളംതെറ്റിയിരിക്കുന്നത്. പഞ്ചായത്തിലെ മേനാമ്പള്ളി, ഭരണിക്കാവ്, പട്ടത്താനം, മുകുന്ദപുരം, കൊട്ടുകാട്, താന്നിമൂട് വാർഡുകളിലേക്ക് ഇവിടെനിന്നാണ് ജലവിതരണം നടത്തുന്നത്. ജലനിധിക്കാണ് വിതരണ ചുമതല. മോട്ടോർ തകരാറായത് കാരണമാണ് വിതരണം നടക്കാത്തതെന്ന് ചുമതലക്കാർ പറയുന്നു. നാളിതുവരെയായിട്ടും അറ്റകുറ്റപ്പണികൾ നടത്തിയിട്ടിെല്ലന്ന് നാട്ടുകാർ പറയുന്നു. കിണർ ജലത്തിന് സംവിധാനമില്ലാത്ത പ്രദേശങ്ങളിലേക്കാണ് ഇവിടെനിന്ന് വെള്ളം എത്തേണ്ടത്. മഴ ശക്തമായിട്ടും കുടിവെള്ളം കിട്ടാതായതോടെ നാട്ടുകാരും പ്രതിഷേധത്തിലാണ്. പമ്പ് ഹൗസിലെ ജീവനക്കാരൻ മോട്ടോർ ഓൺ ചെയ്തിട്ട് മണിക്കൂറുകൾ കഴിഞ്ഞാലും നോക്കാനെത്താത്തത് കാരണമാണ് മോട്ടോർ തകരാറിലായതെന്ന് പരിസരവാസികൾ പറയുന്നു. വോൾട്ടേജ് പ്രശ്നം കാരണം മണിക്കൂറുകളോളം ഓണായി കിടന്ന് മോട്ടോർ കത്തിപ്പോയതാെണന്നാണ് ആക്ഷേപം. ജനപ്രതിനിധികൾ ഉൾെപ്പടെ നിരന്തരം ആവശ്യപ്പെട്ടിട്ടും കത്തിപ്പോയ മോട്ടോർ മാറ്റാൻ നടപടിയില്ലാത്തതിനെതിരെ പ്രതിഷേധം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.