ചവറ: നീണ്ടകരയിലെ സർക്കാർ മദ്യശാല പ്രവർത്തിപ്പിക്കരുതെന്നാവശ്യപ്പെട്ട് നടത്തിയ സമരത്തിൽ പൊലീസ് മദ്യവിരുദ്ധ ജനകീയ സമരസമതി പ്രവർത്തകരെ തല്ലിച്ചതച്ചു എന്നാരോപിച്ച് ചവറയിൽ നടത്തിയ ഹർത്താൽ പൂർണം. കടകമ്പോളങ്ങളും സർക്കാർ ഓഫിസകളും തുറന്നുപ്രവർത്തിച്ചില്ല. വാഹനങ്ങളെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ഹർത്താലിൽനിന്ന് ഒഴിവാക്കിയിരുന്നു. ബുധനാഴ്ച എൻ. വിജയൻപിള്ള എം.എൽ.എയുടെ വീട്ടിൽ പ്രതിഷേധവുമായെത്തിയ സമരസമതി പ്രവർത്തകരെ കാരണം കൂടാതെ പൊലീസ് തല്ലിച്ചതച്ചു എന്നാരോപിച്ചാണ് ബി.ജെ.പി, യു.ഡി.എഫ് എന്നിവരുടെ പിന്തുണയോടെയാണ് ഹർത്താൽ നടത്തിയത്. ചവറയിൽ നിന്നാരംഭിച്ച പ്രതിഷേധ പ്രകടനം ശങ്കരമംഗലത്ത് സമാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.