ശാസ്താംകോട്ട: സംസ്ഥാന ബിവറേജസ് കോര്‍പറേഷന്‍െറ ശാസ്താംകോട്ടയിലെ വിദേശമദ്യവിപണനശാലയില്‍നിന്ന് കാവല്‍ക്കാരനെ പൂട്ടിയിട്ട് 13,95,100 രൂപ കവര്‍ച്ച ചെയ്തിട്ട് രണ്ടാഴ്ച തികയുമ്പോഴും ലോക്കല്‍ പൊലീസിന്‍െറ അന്വേഷണം എങ്ങുമത്തെിയില്ല. സംസ്ഥാന ഫോറന്‍സിക് വകുപ്പിലെ വിദഗ്ധരുടെ പരിശോധനനിഗമനങ്ങള്‍ അറിഞ്ഞതോടെ പൊലീസ് മെല്ളെ പിന്‍വലിയുകയായിരുന്നത്രെ.ഈ സാഹചര്യത്തില്‍ ക്രൈംബ്രാഞ്ചിന്‍െറ പ്രത്യേക സംഘം അന്വേഷിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. കഴിഞ്ഞ 17ന് രാത്രി10.45 ഓടെയാണ് കാവല്‍ക്കാരന്‍ ശെല്‍വനെ വായില്‍ പ്ളാസ്റ്ററൊട്ടിച്ച് മുറിയില്‍ പൂട്ടിയിട്ട ശേഷം മൂന്നംഗസംഘം പണം അപഹരിച്ചത്. വിപണനശാലയുടെ ഷട്ടറിന്‍െറ പൂട്ട് അറുത്ത് മാറ്റാതെ തുറന്നും ചെസ്റ്റിന്‍െറ പൂട്ട് പൊളിക്കാതെയുമായിരുന്നു പണാപഹരണം. മുറിയിലാകെ മുളകുപൊടി വിതറുകയും ചെയ്തു. വിപണനശാല പോരുവഴിയിലേക്ക് മാറ്റുന്നത് സംബന്ധിച്ച് ചര്‍ച്ച നടത്താനായി മുഖ്യ ചുമതലക്കാരന്‍ രാത്രി ഒമ്പതോടെ പോയിരുന്നു. ശേഷിക്കുന്ന ജീവനക്കാര്‍ 10 ഓടെയും പോയി. പിന്നീടാണ് കവര്‍ച്ച നടന്നത്. ഫോറന്‍സിക് സാങ്കേതികവിദഗ്ധര്‍ എത്തി കാഷ്ചെസ്റ്റ് ശാസ്ത്രീയപരിശോധനക്ക് വിധേയമാക്കിയിരുന്നു. പൂട്ട് തകര്‍ക്കാതെ മോഷണം നടത്താനായതും അന്വേഷണസംഘത്തെ വഴിതെറ്റിക്കാനെന്നവണ്ണം കാഷ് ചെസ്റ്റില്‍ ചുറ്റിക കൊണ്ട് അടിച്ചതും ദുരൂഹമാണെന്ന് അവര്‍ വിലയിരുത്തി. ഈ നിഗമനങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറുകയും ചെയ്തു. ഇതോടെ അന്വേഷണം മരവിക്കുകയായിരുന്നു. വര്‍ഷങ്ങള്‍ക്കുമുമ്പ് ഭരണിക്കാവിലെ സര്‍ക്കാര്‍ മദ്യശാലയില്‍ നിന്ന് മൂന്നുലക്ഷം രൂപ മോഷണം പോയതിലുള്ള അന്വേഷണം എങ്ങുമത്തെിയില്ല. ഈ പശ്ചാത്തലത്തിലാണ് ക്രൈംബ്രാഞ്ചിന്‍െറ പ്രത്യേക സംഘം അന്വേഷണം നടത്തണമെന്ന ആവശ്യം ശക്തമാകുന്നത്. ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ഡി.സി.സി ജനറല്‍ സെക്രട്ടറി വൈ. ഷാജഹാന്‍ പറഞ്ഞു. സമരം ആരംഭിക്കുമെന്നും ആര്‍.വൈ.എഫ് കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ഉല്ലാസ് കോവൂര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.