കുളത്തൂപ്പുഴ: പാതിവഴിയില്‍ നിലച്ച രവീന്ദ്രന്‍മാസ്റ്റര്‍സ്മാരകനിര്‍മാണം പുനരാരംഭിക്കാന്‍ ആവശ്യമായ നടപടികള്‍ പൂര്‍ത്തിയാക്കി സര്‍ക്കാര്‍ അനുമതി ലഭിച്ചതായി മന്ത്രി കെ. രാജു പറഞ്ഞു. രവീന്ദ്രന്‍ മാസ്റ്റര്‍ അനുസ്മരണത്തോടനുബന്ധിച്ച് വ്യാഴാഴ്ച വൈകീട്ട് കുളത്തൂപ്പുഴ പഞ്ചായത്ത് സംഘടിപ്പിച്ച പ്രതിഭസംഗമം സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മന്ത്രിയുടെ സാന്നിധ്യത്തില്‍ തദ്ദേശസ്വയംഭരണമന്ത്രിയുടെ ചേംബറില്‍ വിളിച്ചുചേര്‍ത്ത കുളത്തൂപ്പുഴ പഞ്ചായത്ത് ഭരണസമിതി ഭാരവാഹികളുമായുള്ള ആലോചനയോഗത്തില്‍ നിര്‍മാണത്തിനുള്ള തടസ്സങ്ങള്‍ നീക്കി രവീന്ദ്രന്‍ മാസ്റ്റര്‍സ്മാരകം പൂര്‍ത്തിയാക്കാന്‍ അനുമതി നല്‍കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. കാവാലം ശ്രീകുമാര്‍ രവീന്ദ്രന്‍ മാസ്റ്റര്‍ അനുസ്മരണപ്രഭാഷണം നടത്തി. സിനിമ-സീരിയല്‍ താരങ്ങളും സംവിധായകരും പ്രശസ്തവ്യക്തികളും പരിപാടിയില്‍ പങ്കെടുത്തു. രവീന്ദ്രന്‍ മാസ്റ്റര്‍ സംഗീത അവാര്‍ഡ് വിതരണം, കലാതിലകം-പ്രതിഭ പട്ടം ലഭിച്ചവര്‍ക്കുള്ള അവാര്‍ഡ്, എസ്.എസ്.എല്‍.സി, പ്ളസ് ടു മികച്ച വിജയം കൈവരിച്ചവര്‍ക്കുള്ള അവാര്‍ഡുകള്‍ എന്നിവ വിതരണം ചെയ്തു. ഇതോടനുബന്ധിച്ച് ഡിപ്പോ ജങ്ഷനില്‍ നിന്ന് ആരംഭിച്ച വര്‍ണാഭമായ റിപ്പബ്ളിക്ദിന സാംസ്കാരികഘോഷയാത്രയില്‍ ആയിരങ്ങള്‍ അണിന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സാബു എബ്രഹാം സ്വഗതം പറഞ്ഞ യോഗത്തില്‍, സീരിയല്‍താരം അര്‍ച്ചന സുശീലന്‍, ശ്രുതി, കോട്ടയം റഷീദ്, ജി.ആര്‍. കൃഷ്ണന്‍, ജില്ലപഞ്ചായത്ത് അംഗം കെ.ആര്‍. ഷീജ, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് രഞ്ചുസുരേഷ്, പ്രോഗ്രാം കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ പി. അനില്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.