കടുവാത്തോട് ഇടക്കടവ് പാലത്തില്‍ വിള്ളല്‍

പത്തനാപുരം: രണ്ട് പഞ്ചായത്തിനെ തമ്മില്‍ ബന്ധിപ്പിക്കുന്ന കടുവാത്തോട് ഇടക്കടവ് പാലത്തില്‍ വിള്ളല്‍. പട്ടാഴി, പട്ടാഴി വടക്കേക്കര പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കല്ലടയാറിന് കുറുകെയുള്ള പാലത്തിലാണ് വിള്ളലുകള്‍ കണ്ടത്. പ്രദേശവാസികളാണ് ആദ്യം കണ്ടത്. പട്ടാഴി ഭാഗത്തുനിന്ന് എത്തുമ്പോള്‍ ആറിന് മുകളിലായുള്ള മൂന്ന് തൂണിനും മുകളിലുള്ള കോണ്‍ക്രീറ്റ് ബ്ളോക്കുകള്‍ക്കിടയിലാണ് വിള്ളലുള്ളത്. കോണ്‍ക്രീറ്റുകള്‍ തമ്മില്‍ ചേരുന്ന ഭാഗത്ത് ചെറിയ കുഴികള്‍ രൂപപ്പെട്ട നിലയിലാണ്. ഏനാത്ത് പാലം തകര്‍ന്നതോടെ സമാന്തരപാതയായി ഉപയോഗിക്കുന്ന മൈലം -പട്ടാഴി വഴി അടൂര്‍ ഭാഗത്തേക്ക് പോകാന്‍ കഴിയുന്ന പാലമാണിത്. 25 വര്‍ഷത്തെ പഴക്കമുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. പട്ടാഴി സ്കൂളിലേക്കും മാലൂര്‍ കോളജിലേക്കും അടക്കമുള്ള വാഹനങ്ങളും വിദ്യാര്‍ഥികളും കടന്നുപോകുന്ന പാലമാണിത്. വലിയ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ പാലത്തിന് കുലുക്കവും അനുഭവപ്പെടാറുണ്ട്. കാല്‍നടക്കാര്‍ക്ക് പ്രത്യേക വഴിയില്ല. ഇതിനാല്‍ പാലത്തിലൂടെ പോകുന്ന യാത്രക്കാര്‍ കുഴികളില്‍ വീണ് അപകടത്തില്‍പെടാനുള്ള സാധ്യത ഏറെയാണ്. ഏനാത്ത് പാലംപോലെ ബുഷ് നഷ്ടപ്പെട്ടതാകാമെന്നും സംശയിക്കുന്നുണ്ട്. ഏനാത്ത് പാലം തകര്‍ന്നതോടെ നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.