ട്രെയിന്‍ സര്‍വിസ് ആരംഭിക്കുമ്പോള്‍ ഗേറ്റ് അടയ്ക്കുന്നത് ദുരിതമാകും: പുനലൂരിലെ അടിപ്പാത പൂര്‍ത്തിയാക്കാന്‍ സ്ഥലമേറ്റെടുത്ത് നല്‍കണം

പുനലൂര്‍: പുനലൂര്‍ പേപ്പര്‍മില്‍ റോഡിലെ റെയില്‍വേ ഗേറ്റ് ഒഴിവാക്കാന്‍ നിര്‍മിച്ച അടിപ്പാതയുടെ പൂര്‍ത്തീകരണത്തിന് സ്ഥലമേറ്റെടുത്ത് നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണണമെന്ന് അവലോകന യോഗം. പൂനലൂര്‍- ഇടമണ്‍ പാതയില്‍ മാര്‍ച്ചില്‍ ട്രെയിന്‍ സര്‍വിസ് ആരംഭിക്കുമ്പോള്‍ റെയില്‍വേ ഗേറ്റ് പലപ്പോഴും അടയ്ക്കുന്നത് ജനങ്ങളെ വളരെയധികം ബുദ്ധിമുട്ടിക്കുമെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ എത്തിയവര്‍ ചൂണ്ടിക്കാട്ടി. ഗേറ്റ് അടക്കുന്നത് പുനലൂര്‍ ടൗണില്‍ ഗതാഗതക്കുരുക്കിന് ഇടയാക്കും. റെയില്‍വേയുടെ സ്ഥലത്ത് അടിപ്പാത നിര്‍മിച്ചിട്ട് മാസങ്ങളായി. എന്നാല്‍, ഇതോടനുബന്ധിച്ച അപ്രോച്ച് റോഡ് പൂര്‍ത്തിയാക്കാന്‍ ഇരുവശത്തുമായി 30 സെന്‍റ് സ്ഥലം ഏറ്റെടുക്കേണ്ടതുണ്ട്. ഇതില്‍ കുറെഭാഗം റവന്യൂ, പൊതുമരാമത്ത് പുറമ്പോക്കും ശേഷിക്കുന്നത് സ്വകാര്യ വ്യക്തികളുടെ ഭൂമിയുമാണ്. സ്വകാര്യ വ്യക്തികളുടെ ഭൂമി എറ്റെടുക്കുന്നതിന് നല്‍കാനുള്ള നഷ്ടപരിഹാരത്തിന്‍െറ ഒരു ഭാഗം റെയില്‍വേ സര്‍ക്കാറില്‍ ഒടുക്കിയിട്ടുണ്ട്.ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാറിന്‍െറ ഭരണാനുമതിയും ഫണ്ടും ലഭിച്ചിട്ടില്ല. ഇതിനായി പൊതുമരാമത്ത് 2015 സെപ്റ്റംബറില്‍ റവന്യൂവകുപ്പിന് പദ്ധതി തയാറാക്കി നല്‍കിയിരുന്നു. ഇതു ലഭിച്ചിട്ടില്ളെന്നാണ് ബന്ധപ്പെട്ട റവന്യൂ അധികൃതര്‍ പറയുന്നതെന്ന് പൊതുമരാമത്ത് അസി.എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ യോഗത്തില്‍ അറിയിച്ചു. അതേസമയം, ആര്‍.ഡി.ഒ മറ്റൊരു പദ്ധതി തയാറാക്കി നല്‍കിയത് സര്‍ക്കാറിന്‍െറ പരിഗണനയിലുണ്ട്. അതിലും തുടര്‍നടപടികളുണ്ടായില്ളെന്ന് നഗരസഭ ചെയര്‍മാന്‍ എം.എ. രാജഗോപാല്‍ പറഞ്ഞു. തുടര്‍നടപടിക്ക് ചെയര്‍മാനും പ്രതിപക്ഷനേതാവ് നെല്‍സണ്‍ സെബാസ്റ്റ്യനും ഉള്‍പ്പെടെയുള്ളവര്‍ സ്ഥലം എം.എല്‍.എ കൂടിയായ മന്ത്രി കെ. രാജു മുഖാന്തരം റവന്യൂ മന്ത്രിയെ സന്ദര്‍ശിച്ച് നടപടി വേഗത്തിലാക്കാനും തീരുമാനിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.